മലയാളത്തിനു ജാനകിയമ്മ അന്യയോ…?
രാഷ്ട്രത്തിന്‍റെ പത്മാപുരസ്ക്കാരങ്ങള്‍ പതിവുപോലെ ഇക്കുറിയും പ്രഖ്യാപിച്ചു, അര്‍ഹികുന്ന പലപ്രമുഖകലാകാരന്‍മാരെ ആദരിച്ചും ചിലരെ അവഗണിച്ചും… അവരില്‍ വര്‍ഷങ്ങളായി അവഗണന ഏറ്റുവാങ്ങുന്നവരി ലൊരാളാണ് ഗായിക എസ്.ജാനകി. പാട്ടിന്റെ അമ്മയെന്നും, സൂര്യകാന്തിയെന്നും മലയാളം സ്നേഹത്തോടെ വിളിക്കുന്ന എസ്.ജാനകി 1957ലാണ് സിനിമാസംഗീത ലോകത്തെത്തിയത്. ഹിന്ദുസ്ഥാനി സംഗീതത്തി ന്‍റെയൊ കര്‍ണ്ണാടക സംഗീതത്തിന്‍റെയൊ തണലൊന്നുമില്ലാതെ പതിനെട്ട് ഭാഷകളിലായി അവര്‍ പാടി അനശ്വരമാക്കിയ ഗാനങ്ങ ള്‍ ഇരുപത്തിയേഴായിരത്തോളം.
മധുരമായൊരു പാട്ട് മലയാളികേട്ടത് ജാനകിയമ്മയിലൂടെയാണെങ്കില് ആ അമ്മയ്ക്കു പ്രിയം മലയാളഭാഷയുമാണ്. പാട്ടുപാടി തുടങ്ങിയ കാലം മുതല്‍ ജാനകി മലയാളത്തില്‍ സജീവമാണ്. മലയാളത്തിനു ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശിയപുരസ്ക്കാരം നേടിതന്നത് തന്നെ ആന്ധ്രാക്കാരിയായ ജാനകിയാണ്. 53വര്‍ഷമായി മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു, സൌരാഷ്ട്ര,ഹിന്ദി,സിംഹള,ഒറിയ ഭാഷകളില്‍ നിറഞ്ഞു നി റക്കുന്ന ഈ സംഗീതമുത്തശ്ശിയെ തേടി ഇനിയും പത്മാപുരസ്ക്കാരം എത്താത്തതില്‍ മാത്രമാണ് അത്ഭുതം!
മലയാളമനസ്സുകളെ രാഗാര്‍ദ്രമാക്കിയ ശബ്ദം-ജാനകിയമ്മയ്ക്കു പത്മാ പുരസ്ക്കാരം നല്‍കി രാഷ്ട്രം ആദരിക്കാത്തതില്‍ ആ മധുരശബ്ദം ശ്രവിച്ച ഓരൊ ആസ്വാദകനും പങ്കുണ്ട്.തമിഴരോ,ക ര്‍ണ്ണാടകക്കാരോ,ആന്ധ്രാക്കാരോ പോലെയാകരുത് അഭ്യസ്തവിദ്യാകേരളം.സപ്തതിയും കഴിഞ്ഞ് ഇന്നും നമ്മുക്കായി ജാനകിയമ്മ പാടുന്നു വെളുത്ത വസ്ത്രവും നന്മനിറഞ്ഞ മനസ്സുമായ്…. ( അഭിലാഷ്.)
Read more click the Link :-
No comments:
Post a Comment