ഓം നമോ നാരായണായ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കോടതിയുടെ ഉത്തരവ് ഹൈന്ദവ സമൂഹത്തിന് ഉണ്ടാക്കിയ വേദന ചെറുതല്ല . കേരളത്തിലെ ലാഭകരമായ പല ക്ഷേത്രങ്ങളും സര്‍ക്കാറും ദേവസ്വം ബോര്‍ഡും കൂടി കട്ടുമുടിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു .എന്തുകൊണ്ടാണ് ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാലയങ്ങളെ ,മതേതരസര്‍ക്കാരുകള്‍ ദ്രോഹിക്കുന്നത് .ശബരിമല ഉള്‍പ്പെടെയുള്ള പല ക്ഷേത്രങ്ങളുടെയും വരുമാനം കൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ കഞ്ഞി കുടിച്ചുപോകുന്നതെന്ന വസ്തുത പകല്‍ പോലെ വ്യക്തമായിരിക്കെ ,ഇനിയുമെന്തിനാണ് പാവം ഹിന്ദുക്കളെ ചൂഷണം ചെയ്യുന്നത് ???
ഉത്തരം വ്യക്തമാണ് ,മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളെ തൊട്ടാല്‍ വിവരം അറിയും !!! ന്യുനപക്ഷം എന്നലേബലും, സംഘടിത വോട്ടുബാങ്ക് ശക്തിയും ഉള്ള ഈ വിഭാഗങ്ങളുടെ കാര്യത്തില്‍ ഒരു സര്‍ക്കാരും ഇടപെടില്ല ,പള്ളിയിലെ കാണി പാത്രത്തില്‍ കൈയിട്ടുവാരാന്‍ ചെല്ലില്ല !!,പള്ളിഭരണം ഏറ്റെടുക്കാന്‍ ധൈര്യപ്പെടില്ല !! ഇതിനെല്ലാം പകരമായി പാവം ഹിന്ദുവിനെ കൊള്ളയടിക്കും ! ഇതാണോ മതേതരത്വം ???
ഹിന്ദുക്കള്‍ സംഘടിത ശക്തിയായിമാറിയാല്‍ ,വോട്ടുബാങ്ക് ആയാല്‍ ,ഈ രാഷ്ട്രീയ കോമരങ്ങള്‍ വാലാട്ടി കൊണ്ട് പുറകേവരും....കാരണം, വോട്ട് !!!...അതല്ലേ എല്ലാം !!!
സംഘടിച്ച് ശക്തരാവുക !!! .................
No comments:
Post a Comment