*************
നാം യാത്രകള്‍ ഏറെ ചെയ്യാറുണ്ട് ....ചില യാത്രകള്‍ വിസ്മയകരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട്
നാം യാത്രകള്‍ ഏറെ ചെയ്യാറുണ്ട് ....ചില യാത്രകള്‍ വിസ്മയകരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട്
നമ്മുടെ ഓര്‍മയില്‍ എന്നും നിലനില്‍ക്കും..............

ഒരു യാത്രയില്‍ എന്റെ പ്രിയ സുഹൃത്ത് മിത്രനുണ്ടായ വിസ്മയാവഹമായ ഒരു അനുഭവത്തിന്റെ കഥ,മിത്രന്റെ അനുവാദ ത്തോടെ ഞാനിവിടെ കുറിക്കുന്നു ............
"
.....അത് അദ്ദേഹമായിരുന്നു ...സ്വാമി ശിവവേദപാണിനി ...ഒരുകൂട്ടം സ്വമിമാര്‍ക്കിടയില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യ ചകിതനായി ...... വര്‍ഷങ്ങള്‍ക്ക്മുമ്പ് (2004 -ല്‍ ആണെന്ന് തോന്നുന്നു )അരുണാ ചലത്തിലെ ശിവ ക്ഷേത്രത്തില്‍ വച്ച് എന്നോട് യോഗ വിദ്യ യുടെ അത്ഭുതങ്ങളെ കുറിച്ച് വിസ്മയാ വഹമായ പ്രഭാഷണം നടത്തിയ മഹായോഗി ..... .നീണ്ട് ഇടതൂര്‍ന്ന കറുത്ത മുടിയും,താടിയുമുള്ള അദ്ദേഹത്തിന്റെ മുഖം ഈശ്വര ചൈതന്യത്താല്‍ ഏപ്പോഴും പ്രസന്നമായിരുന്നു....അദ്ദേഹത്തിന്റെ എടുത്തു പറയത്തക്ക ഒരു പ്രത്യേകത പ്രകാശം തിളങ്ങുന്ന തന്റെ അഗ്നി നേത്രങ്ങള്‍ തന്നെ ആയിരുന്നു ..എന്നാല്‍ അവയിലെപ്പോഴും കാരുണ്യത്തിന്റെ ദിവ്യ പ്രഭ വിളങ്ങിയിരുന്നു........
അന്ന്‍ അരുണാചലത്തില്‍ വച്ച് : അങ്ങയുടെ പേര് എന്താണ് എന്ന എന്റെ ചോദ്യത്തിനുള്ള ഉത്തരം ഒരു നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു ...
ഒടുവില്‍ അനേകം യോഗ ശാസ്ത്രപരമായ എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ ആ ദിവ്യ ദേഹം പിന്നീട്ട് കാണാം എന്ന അനുഗ്രഹമോഴിയോടെ വിടവാങ്ങി ........
....പിന്നീട്ട് അദ്ദേഹത്തെ ഞാന്‍ കാണുന്നത് 2007 - ലെ ശബരിമല യാത്രാകാലത്താണ്.... ....അഴുത മലയുടെ മുകളില്‍ വച്ച് ...
കൂട്ടുകാര്‍ക്കൊപ്പം മലകയറുമ്പോള്‍ ഒരു സംഘം തമിഴ് സ്വാമിമാര്‍ ഒരു പാറ കെട്ടില്‍ വിശ്രമിക്കുന്നു ...അവരുടെ ഇടയില്‍ സ്വാഗതമോതുന്ന മുഖവുമായി അദ്ദേഹം ഇരിക്കുന്നു ..ആ പാദങ്ങളില്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ സ്പര്‍ശിച്ചപ്പോള്‍ ആ ദിവ്യ ദേഹം ഇരു കൈകളുമുയര്‍ത്തി ആശിര്‍വദിച്ചു....ശിവോഹം ശിവോഹം ....പൊടുന്നനെ അദ്ദേഹം ഭാവസമാധിയില്‍ ലയിച്ചു .....
.......അദ്ദേഹതിനോപ്പമുണ്ടായിരുന്നവര്‍ ആ മഹാ യോഗിയുടെ ശിഷ്യന്മാര്‍ ആയിരുന്നു ...ആവരുടെ കൂട്ടത്തിലെ ആനന്തന്‍ എന്നുപേരായ ഒരു യുവയോഗി യാണ് ഇദ്ദേഹം സ്വാമി ശിവവേദപാണിനിയാണ് എന്നെന്നെയറിയിച്ചത് ...
......ഹിമാലയത്തിലെ കേദാര്‍ നാഥിനടുത്തുള്ള ഒരു പര്‍വതത്തിലാണ് ഇദ്ദേഹത്തിന്റെ ആശ്രമം.സാധാരണ മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ ആവാതത്ര ഉയരത്തിലാണത്.ആത്മീയമായ ഗുണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ ആ ഗിരി മുകളിലേക്ക് എത്തി ചേരാനാകൂ.അവിടെ ദിവ്യത്ഭുതങ്ങളുടെ ഒരു വിസ്മയ ലോകമാനെന്നും ആനന്തന്‍ കൂട്ടി ചേര്‍ത്തു.......
.....ചുരുക്കം ചില സമയങ്ങളില്‍ തന്റെ ഏകാന്തമായ വാസസ്ഥലം വിട്ട് ഈ യോഗി ശിഷ്യ സഞ്ചയ ത്തിനിടയിലേക്ക് വരാറുണ്ട് .യോഗ തന്ത്ര നിഗൂഡ വിജഞ്ഞാ നങ്ങളില്‍ തന്റെ ഗുരുവിനുള്ള ആഗാധ ജ്ഞാനത്തെ കുറിച്ച് അനന്തന്‍ ഏറെ വാചാലനയാണ് സംസാരിച്ചത് .തമിഴും മലയാളവും കലര്‍ന്ന ആനന്തന്റെ സംഭാഷണം ഏറെ ഹൃദ്യമായിരുന്നു ..നിരവധി വിഷയങ്ങളിലുള്ള ആനന്തന്റെ അറിവ് എന്നെ അത്ഭുത പ്പെടുത്തി ...ആനന്തന്റെ കുടുബത്തെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ "ഈ ലോകം മുഴുവന്‍ എന്റെ കുടുംബമാണ് സോദരാ".....എന്ന വാക്കുകള്‍ ഉരുവിട്ട് കൊണ്ട് അദ്ദേഹം എഴുന്നേറ്റു ..എന്തുകൊണ്ടോ പിന്നീടൊന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചില്ല ...
.
.....അല്‍പസമയത്തെ ധ്യാനത്തിനുശേഷം വേദപാണിനി തന്റെ കണ്ണുകള്‍ തുറന്നു ...മകനെ നിന്നെ ഇവിടെ കണ്ടതില്‍ ഏറെ സന്തോഷമുണ്ട് ...യോഗ ശാസ്ത്ര പരമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയശേഷം ആ മഹായോഗി ഇങ്ങനെ പ്രവചിച്ചു "വരും നാളുകള്‍ യോഗ ശാസ്ത്രത്തിന്റെതാണ് ...മനുഷ്യന്‍ തന്റെ പരമ കര്‍ത്തവ്യമായ ഈശ്വരാന്വോഷണം ശരിയായി ചെയ്യാത്തതുകൊണ്ടാണ് ദുഃഖങ്ങള്‍ അവനെ നിരന്തരം വേട്ടയാടുന്നത്.... ...പരമാത്മാവായ പരമേശ്വരനില്‍ അവന്റെ മനസ്സ് ഉറക്കാത്തിടത്തോളം കാലം ജനി മൃതി ദുഖങ്ങളില്‍ നിന്ന്‍ അവനുമോചനം ഉണ്ടാകില്ല ....ഋഷിമാരുടെ നാടായ ഭാരതം ,ലോകത്തിനുനല്‍കിയ വിമോചന ശാസ്ത്രമാണ് യോഗവിദ്യ ...അതിലൂടെ മാത്രമേ ആധുനികമാനവന്‍ ദുഖങ്ങളില്‍ നിന്ന്‍ മോച്ചിതനാകൂ....ജഗദീശ്വരന്റെ ദിവ്യ പദ്ധതികള്‍ നിര്‍വഹിക്കാനായി ഗുരുപരംപരകളാല്‍ നിര്‍ദേശിക്ക പ്പെട്ട ആനേകം ദിവ്യദേഹികള്‍ ഈ ഭൂമിയില്‍ ജന്മമെടുക്കും ...ചിലര്‍ ജന്മമെടുത്തിരിക്കുന്നു..അവരുടെ പ്രവര്‍ത്തനം ഈ ഭൂമിയെ സത്യയുഗത്തിലെക്ക് നയിക്കും ...ഈ ലോകം മുഴുവന്‍ ശിവയോഗിമാര്‍ നിറയുന്ന ഒരു കാലഘട്ടം അത്ര വിദൂരമല്ല ....മകനെ പ്രവര്‍ത്തിക്കുക... പ്രാര്‍ത്ഥിക്കുക"..വീണ്ടും അദ്ദേഹം ധ്യാനത്തില്‍ ലയിച്ചു ..........
.....എന്നെ കാണാത്തതിനാല്‍ മുന്‍പേ പോയ എന്റെ ചില കൂട്ടുകാര്‍ എന്നെ തിരക്കി മടങ്ങി വന്നു ....പിരിയാന്‍ നേരമായി എന്നറിയിച്ചുകൊണ്ട് ആ മഹാ യോഗി ആശിര്‍ വാദത്തോടെ ഇതു കൂടി മൊഴിഞ്ഞു .."യോഗ ശാസ്ത്ര ത്തിന്റെ അനുഷ്ടാനം- പ്രചരണം- സംരക്ഷണം ഈ മൂന്ന്‍ കാര്യങ്ങള്‍ ആര് ശ്രദ്ധ,ഭക്തി ,വിശ്വാസ,സമര്‍പണ ഭാവത്തോടെ ചെയ്യുന്നുവോ അവനില്‍ ഈശ്വരനും ഗുരുപരംപരകളും അനുഗ്രഹാശിസുകള്‍ വര്‍ഷിക്കുന്നു ഭൌതീകവും ആത്മീയവുമായ ജീവിത വിജയം അവനു ലഭിക്കുന്നു ".....പോയിവരു കുഞ്ഞേ ....ശിവോഹം ശിവോഹം .........
.....വിസ്മയാ വഹമായ ഈ വാക്കുകള്‍ കേട്ട ഞാന്‍ സ്ഥല കാല ബോധം മറന്ന്‍ അല്‍പസമയം നിന്ന് പോയി .....വ്യക്തിപരമായ ചില നിര്‍ദേശങ്ങള്‍ വീണ്ടും നല്‍കിയ ശേഷം ആ മഹായോഗി ശിവോഹം ശിവോഹം എന്ന മന്ത്രധ്വനികള്‍ ഉയര്‍ത്തികൊണ്ട് തന്റെ ശിഷ്യ സഞ്ചയവുമായി താഴേക്കിറങ്ങി പോയി ...ആനന്തന്‍ നീണ്ട ഒരു ആശ്ശേഷണം നല്‍കിയിട്ട് പുഞ്ചിരിക്കുന്ന മുഖവുമായി ഗുരുവിനൊപ്പം മലയിറങ്ങി.................
വര്‍ഷങ്ങള്‍ക്ക് ശേഷം ആദിവ്യ യോഗിയെ വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ,അദ്ദേഹത്തൊടൊപ്പം ചിലവഴിച്ച നിമിഷങ്ങളിലെ ആത്മീയ നിര്‍വൃതി യുമായി ഞാന്‍ കൂട്ടുകാര്‍ക്കൊപ്പംമലകയറി. "
കണ്ണുകളില്‍ നിന്ന്‍ ആനന്താശ്രുക്കള്‍ പൊഴിച്ചുകൊണ്ട് എന്റെ ആത്മ സുഹൃത്ത് മിത്രന്‍ പറഞ്ഞു നിര്‍ത്തി............... *********************************
ഇന്നും നമുക്കിടയില്‍ സജീവമായി നിലകൊള്ളുന്ന,നിശബ്ദരായി മനുഷ്യരില്‍ കാരുണ്യത്തിന്റെ പേമാരി പെയ്യിക്കുന്ന മഹാമനീഷികള്‍,യോഗികള്‍,ഋഷി -ഗുരു -അവതാര-അവധൂത -പരമ്പരകളെ അറിയുക ........ യോഗയെ അറിയുക.... നാം ഋഷിമാരുടെ സന്താനങ്ങള്‍ ! അമൃതത്വത്തിന്റെ അവകാശികള്‍ .....ആദിവ്യത്വം നേടാനായി ധ്യാനിക്കുക ..."ലോകാ സമസ്താ സുഖിനോ ഭവന്തു"
No comments:
Post a Comment