Monday, November 29, 2010

സാത്താന്‍(കഥ)

യുക്തിവാദിയായ എന്റെ  സുഹൃത്ത്  അഗസ്റ്റിന്‍ ജോസഫ്‌ പറഞ്ഞ രസകരമായൊരു കഥ.. 

രാവിലെ പള്ളി മണി കേട്ടാണ് ഫെഡറിക് അച്ചന്‍ ഉണര്‍ന്നത് ....സമയം ഏറെ വൈകിയിരിക്കുന്നു ...രാവിലത്തെ കുറുബാനക്കുള്ള ആളുകള്‍ ഇപ്പോള്‍ പള്ളിയില്‍ കൂടിയിട്ടുണ്ടാകും ....ഉണരാന്‍ ഏറെ വൈകിപോയി ....ഇന്നലെ കഴിച്ച വീഞ്ഞിന്റെ കെട്ട് ഇതുവരെ വിട്ടിട്ടില്ല .... അല്പം ഓവറായി  പോയി എന്ന് തോന്നുന്നു .... ഇടവകയിലെ  ജോണിന്റെ പത്താം  വിവാഹ വാര്‍ഷിക ചടങ്ങായിരുന്നു ഇന്നലെ ..അവിടന്ന്‍ വന്ന്‍  രാത്രി ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത് .....


ഉടന്‍ പള്ളിയില്‍ എത്തണം ...ഫെഡറിക് അച്ചന്‍ ധൃതിയില്‍ നടന്നു ..പള്ളി നെല്‍പാടത്തിനപ്പുറത്താണ് ..അച്ചന്‍ താമസിക്കുന്നത് പാടത്തിനിക്കരയും ....പാടവരമ്പിലൂടെ വേഗത്തില്‍ നടക്കുന്നതിനിടയിലാണ് ....അദ്ദേഹം ഒരു ശബ്ദം  കേട്ടത് ....അയ്യോ ! എന്നെ രക്ഷിക്കണേ .....ആരോ നിലവിളിക്കുന്നു ...ആരാണത്. ....?.അച്ചന്‍ തിരിഞ്ഞു നോക്കി ...പാടത്തെ ചെളിയില്‍ ഒരാള്‍ കിടക്കുന്നു ...കാലുകള്‍ ചെളിയില്‍ പൂണ്ടതിനാല്‍ അയാള്‍ക്ക് എഴുനേല്‍ക്കാന്‍ ആവുന്നില്ല .....ഫെഡറിക് അച്ചന്‍ അടുത്തുചെന്നു നോക്കി 

....അല്ല ആരിത് ? ഇതുനമ്മുടെ സാത്തനല്ലേ..അച്ചന്‍ അത്ഭുതപ്പെട്ടു ....ഇവനെപ്പോള്‍ ജയിലുചാടി...ഇവനെ നരകത്തില്‍  പൂട്ടിയിട്ടിരിക്കുകയാണന്നാണല്ലോ   താന്‍കേട്ടത് ??? 
ഏറെ അത്ഭുതത്തോടെയും എന്നാല്‍ അതിലേറെ ആശ്ചര്യത്തോടെയും അച്ഛന്‍ സാത്താനോട് ചോദിച്ചു ......അമ്പടാ.. കള്ളാ.... നീ ജയിലുചാടിയല്ലേ !!!

സാത്താന്‍ : ഏയ്‌ ..തല്‍ക്കാലം ഒരു പരോള്‍ അനുവദിച്ചുകിട്ടി

അച്ഛന്‍ : പരോളോ...നിനക്കോ ...ആരുതന്നു ?
സാത്താന്‍ : സുവിശേഷക്കാരുടെ ജാമ്യത്തില്‍ ഒപ്പിച്ചതാണ് 
അച്ഛന്‍ : നിന്നെ അവര്‍ ജാമ്യത്തിലെടുത്തോ ? ഏതു സഭയിലെ ആള്‍ക്കാരാണവര്‍ ?
സാത്താന്‍ : *** സഭ 

"ഓഹോ ...തന്റെ എതിര്‍ സഭയില്‍പ്പെട്ടവര്‍...  സാത്താനെ ഉപയോഗിച്ച് അവരുടെ സഭയില്‍ ആളെ ചേര്‍ക്കാനാണ് പരിപാടി" ....   അച്ഛന്‍ മനസ്സില്‍ ചിന്തിച്ചു
അച്ഛന്‍ :എന്നിട്ട്  നീ എങ്ങനെ ഈ പാടത്തെ ചെളിയില്‍ എത്തി ?.....

 ഏറെ വ്യസനത്തോടെയും ..അതിലേറെ അമര്‍ഷത്തോടെയും സാത്താന്‍ ആ സംഭവം ഇങ്ങനെ വിവരിച്ചു ...
 പരോള്‍ നല്‍കിയതിനുള്ള പ്രത്യുപകാരമായി സഭ എനിക്കൊരു ജോലി തന്നു ...
അച്ഛന്‍ :ജോലിയോ ?എന്തു ജോലി ?
സാത്താന്‍:ഒരു ദിവസം   100 ആള്‍ക്കാരെ     മതപരിവര്‍ത്തനം ചെയ്യിക്കണം എന്ന വിഷമം പിടിച്ച ജോലിയാണ്   അവരെനിക്കുനല്കിയത് ...അവരെകൊണ്ട് ആ ജോലി ചെയ്യാന്‍ പറ്റുന്നിലത്രേ  ......എന്നാല്‍  എനിക്കും ടാര്‍ജെറ്റ്‌ ആച്ചീവ് ചെയ്യാന്‍ കഴിഞ്ഞില്ല അതുകൊണ്ടാവരെന്നെ ഈ പാടത്തെ ചെളിയില്‍ തള്ളിയിട്ടു ......
എന്തുകൊണ്ടാണ് സാത്താനെ നിനക്ക് ടാര്‍ജെറ്റ്‌ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് ..? അത്ഭുതത്തോടെ അച്ഛന്‍ ചോദിച്ചു

സാത്താന്‍ :അച്ചോ !  കാലം  പഴയപോലെ അല്ല ....ആള്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ....
"നിങ്ങള്‍ പാപികളാണ് ..പാപമോചനത്തിനായി ഈ സഭയില്‍ ചേരുക....ഈ സഭയില്‍ ചേര്‍ന്നാല്‍ ഇന്ന ഇന്ന ഓഫറുകള്‍ ഉണ്ട് " എന്ന മോഹനവാഗ്ദാനവുമായി  ഞാന്‍ കുറേപേരെ സമീപിച്ചു .....
'എന്നാല്‍ കടുവയെ കിടുവ പിടിച്ച അനുഭവമാണ്‌  അവരില്‍ നിന്ന്‍ എനിക്കുണ്ടായത് ': സാത്താന്‍ വ്യസനത്തോടെ  പറഞ്ഞു .
 "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌" എന്നു പറഞ്ഞ്‌ അവരെന്നെ  അവരുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ നോക്കി ..അണികള്‍ എന്നെ വട്ടം പിടിച്ചു ..രക്തഹാരങ്ങള്‍ എന്റെ കഴുത്തില്‍ ചാര്‍ത്തി ...സാത്താന്‍ കീ ജയ് വിളിച്ചു ...

തിളങ്ങുന്ന മുഖത്തോടെ സാത്താന്‍ വീണ്ടും മൊഴിഞ്ഞു :
'കുറ്റം പറയരുതല്ലോ ....അവരുടെ ഓഫറുകള്‍ വളരെ നല്ലതായിരുന്നു ..ഒരിക്കലും ഇനി നരകത്തിലെ  ജയിലില്‍ പോകാതെ ഒളിച്ചു പാര്‍ക്കാനുള്ള താവളം ഒരുക്കിത്തരാം ...തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം...ഫ്ലാറ്റും കാറും തരാം ....ഇങ്ങനെ അനേകം ഓഫറുകള്‍ അവര്‍ നല്‍കി' ..പക്ഷെ ...ഞാന്‍ പോയില്ല 

അതെന്താ ? അച്ഛന്‍ ചോദിച്ചു 
അവരുടെ പാര്‍ടിയില്‍ ചേര്‍ന്നാല്‍ ജീവിതം കട്ടപുക ആകുമെന്ന്‍  എനിക്കറിയാം .....വാ തുറക്കാന്‍ ഹൈക്കമാണ്ടിന്റെയും ,പാര്‍ടി മേലാളന്‍ മാരുടെയും അനുവാദം വേണം ....
ഒന്ന് നിര്‍ത്തിയിട്ട്  നെടുവീര്‍പ്പിട്ടുകൊണ്ട് സാത്താന്‍ പറഞ്ഞു :

"ഞാന്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നില്ല, എനിക്ക് വേറെ പണിയുണ്ട് " എന്നുപറഞ്ഞു പോകാന്‍ തുടങ്ങിയ എന്നെ അവര്‍ .കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു....എന്റെ അമ്മയ്ക്കും മുത്തിക്കും വിളിച്ചു ....

അയ്യോ കഷ്ടം  ! അച്ഛന്‍ പറഞ്ഞു 

കിട്ടിയ ഇടിയുമായി ഞാന്‍ അവിടന്നു ഓടി രക്ഷപ്പെട്ടു ....അവസാനം ചെന്നെത്തിയത് നെടുമ്പാശ്ശേരി എയര്‍ പോട്ടിലാണ് ...ഇനി ഇവിടെ നിന്നാല്‍ തടികേടാക്കും എന്നറിയാവുന്നതുകൊണ്ട് ഞാന്‍ സൌദി അറേബ്യ യിലേക്ക് വിമാനം കയറി ....ഇനിയുള്ള പരിവര്‍ത്തന പ്രവര്‍ത്തനം അവിടെ നടത്താം  എന്നായിരുന്നു എന്റെ ചിന്ത..


പക്ഷെ  എനിക്കുതെറ്റി ...സൌദിയിലെ ഒരു തെരുവില്‍ ജനങ്ങളോട് :'നിങ്ങള്‍ പാപികളാണ്   പാപം മോചിക്കാന്‍ ഈ സഭയില്‍ ചേരു.. പാപമോചനം  ഇതിലൂടെ മാത്രം' ...  എന്നുപറഞ്ഞു തുടങ്ങിയതുമാത്രമെനിക്ക് ഓര്‍മയുണ്ട് ..

'ബോധം തെളിയുമ്പോള്‍ ഞാന്‍ ജയിലില്‍ ആയിരുന്നു ..
അവര്‍ എന്നെ ചാട്ടവാര്‍ കൊണ്ട് അടിച്ചു ..കാല്‍നഖം പിഴുതെടുത്തു...ഒട്ടകത്തിന്റെ കാലില്‍ കെട്ടിയിട്ട് മണലാരണ്യ ത്തിലൂടെ വലിച്ചിഴച്ചു ...അവിടെ ഒരു മാലാഖയും എന്റെ രക്ഷ്ക്കെത്തിയില്ല'.പേടിച്ചരണ്ട മുഖത്തോടെ അവന്‍ പറഞ്ഞു നിര്‍ത്തി 

എന്നിട്ട് നീ അവിടുന്നെങ്ങനെ രക്ഷപെട്ടു സാത്താനെ ? കൌതുകത്തോടെ അച്ഛന്‍ ചോദിച്ചു 
സാത്താന്‍ : പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ "ഇനി ഇവിടെ കണ്ടുപോകരുത് ,കണ്ടാല്‍ കൈയും കാലും കണ്ടിച്ച് ഉപ്പിലിടും"  എന്ന താക്കീതോടെ  എന്നെ അവര്‍ മോചിപ്പിച്ചു ....
അങ്ങനെ ഞാന്‍ പിന്നെയും ഇന്ത്യയില്‍ എത്തി .....'തമ്മില്‍ ഭേദം തൊമ്മന്‍' എന്നുപറയുംപോലെ ഇന്ത്യ ആണ് സുവിശേഷവല്‍ക്കരണത്തിനു പറ്റിയയിടം...ന്യൂന പക്ഷം എന്ന ലേബല്‍ ഉള്ളതിനാല്‍  ആരും പിടിച്ച് ജയിലില്‍ അടക്കില്ല ....വോട്ടുബാങ്ക് ആയതിനാല്‍ എന്തുചെയ്താലും മുഖ്യധാരാപാര്‍ട്ടികള്‍ കൂടെ നില്‍ക്കും...പിന്നെ എന്തു വേണം..!? .....

അങ്ങനെ പാപികളെ പിടിക്കാന്‍  വലയുമായി  ഞാന്‍ നേരെ പോയത് ചെറായിബീച്ചിലേക്ക് ആയിരുന്നു ...അവിടെ വച്ചാണ് എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ അടി കിട്ടിയത് ...

'നിങ്ങള്‍ പാപികളാണ്   പാപം മോചിക്കാന്‍ ഈ സഭയില്‍ ചേരു..പാപമോചനം ഇതിലൂടെ മാത്രം' .എന്ന്‍  അവിടെ കൂടി നിന്ന ഒരുകൂട്ടം ചെറുപ്പക്കാരോട് ഞാന്‍ ആവേശത്തോടെ    പറഞ്ഞു ....
 ചെറുപ്പക്കാര്‍ :  "ശരി ഞങ്ങള്‍ നിങ്ങളുടെ സഭയില്‍ ചേരാം ...പക്ഷെ അതിനുമുമ്പ് ഞങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍  ഉത്തരം പറയണം" ....
ആദ്യമായി "സഭയില്‍ ചേരാം" എന്ന വാഗ്ദാനം നല്‍കിയ ഈ ചെറുപ്പക്കാരുടെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തി ...അപ്പോഴാണ് ഞാനവരെ കൂടുതല്‍ ശ്രദ്ധിച്ചത് ..അവരുടെ കൈയില്‍ ഇരുന്ന പുസ്തകങ്ങളില്‍  എന്റെ ശ്രദ്ധ പതിച്ചു 

എന്റമ്മേ...!!! എ ടി കോവുറിന്റെ  പുസ്തകങ്ങള്‍ !!എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി !!!
ഞാന്‍ ചെന്നുപ്പെട്ടത് ഒരുകൂട്ടം യുക്തിവാദികള്‍ക്ക് നടുവിലാണ് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയപ്പോള്‍ എന്റെ ചങ്കിടിച്ചു ....
അവര്‍ ചോദിച്ചു :പാപം ഏങ്ങനെ ഉണ്ടായി 
ഞാന്‍ പറഞ്ഞു :ആദമും ഹവയും പാപം ചെയ്തു ..അതിനാല്‍ അവന്റെ സന്തതി പരമ്പരകളും പാപികളായി മാറി ...
യുക്തിവാദികള്‍ : പണ്ട് ആരോ ചെയ്ത പാപത്തിന്റെ പേരില്‍ മനുഷ്യരെ മുഴുവന്‍ പാപികളായി ചിത്രികരിക്കുന്നത് ശരിയാണോ ? ഒരു ക്ലാസിലെ ഒരു കുട്ടി തെറ്റ് ചെയ്താല്‍ ആ കുട്ടിയെ മാത്രം ശിക്ഷിച്ചാല്‍ പോരെ ...പകരം എന്തിനാണ് എല്ലാ കുട്ടികളെയും ശിക്ഷിക്കുന്നത് ....

എന്റെ വായിലെ വെള്ളം വറ്റി ...എന്താണിതിന്റെ ഉത്തരം ? എനിക്കൊരു വെളിപാടും ഉണ്ടായില്ല.. ഞാന്‍ നിന്ന് വിറച്ചു ..

കുറച്ചു ചിന്തിച്ചപ്പോള്‍ എനിക്കും  തോന്നാതിരുന്നില്ല   ഇവര്‍ പറയുന്നതിലും  കാര്യമില്ലേ എന്ന്‍   ....പക്ഷെ ചില സത്യങ്ങള്‍ പറഞ്ഞുകൂടാ ....ഇവരുടെ വാദത്തെ പിന്താങ്ങിയാല്‍ സഭ തന്നെ ഇനിയും ജയിലിലടക്കും ....

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്ന തത്വമുപയോഗിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ തീരുമാനിച്ചു ....ബഹളം വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു 'നിങ്ങളില്‍ സാത്താന്‍ ആവേശി ച്ചിരിക്കുന്നു ..പോ സാത്താനെ ഒഴിഞ്ഞു പോ' ..എന്റെ വിചിത്രമായ പെരുമാറ്റം കണ്ട് പിന്നീടൊന്നും ചോദിക്കാതെ അവര്‍ അവിടെ നിന്നും പോയി ...

ഹോ ! രക്ഷപ്പെട്ടു! ......ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഇനിയും ആരെങ്കിലും ചോദിച്ചാലോ എന്നുകരുതി ഞാന്‍ ഉടന്‍ കടപ്പുറം വിട്ടു ...
യാത്രയില്‍ ഞാന്‍ ചിന്തിച്ചു... അവര്‍ ചോദിച്ചതിലും കാര്യമില്ലേ ....എന്തായിരിക്കും  ഇതിനുള്ള മറുപടി ...സഭക്കാരോടു തന്നെ ചോദിക്കാം .....

അച്ചോ ആ ചോദ്യമാണ് എന്നെ ഇവിടെ ഈ ചെളിയില്‍ എത്തിച്ചത് ....

പാപത്തെ പറ്റിയും കുരിശു മരണത്തെ പറ്റിയുമുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ക്കും ശരിയായി ഉത്തരം നല്‍കാനായില്ല ..
അവര്‍ പറഞ്ഞു നീ സാത്താനാണ്‌ ..അല്ലെങ്കിലും നിന്റെ വായില്‍ നിന്ന്‍ ഇതേ വരൂ ..വിശ്വസിക്കാന്‍ കൊള്ളാത്തവന്‍....

ഞാന്‍ ചോദിച്ചു :എന്തു വിശ്വാസകെടാണ് ഞാന്‍ കാണിച്ചത്? ....
'പണ്ട് വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ നീ ആദമിനെയും ഹവയെയുംപ്രേരിപ്പിച്ചില്ലേ'? .....സഭക്കാര്‍ ചോദിച്ചു ..

സാത്താന്‍ പറഞ്ഞു :'ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത് ...ദൈവം പറഞ്ഞു ആ കനി ഭക്ഷിച്ചാല്‍ അവര്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞു അത് ഭക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ബോധോദയം ഉണ്ടാകുമെന്ന്‍'...എന്റെ വാക്കുകള്‍ വിശ്വസിച്ചുകൊണ്ട്  അവര്‍ അത് ഭക്ഷിച്ചു, അവര്‍ക്ക് ബോധോദയം ഉണ്ടായി ...

അപ്പോള്‍ ആരു പറഞ്ഞതാണ് ശരി ദൈവമോ? സാത്താനോ ?? സാത്താന്‍ സഭാക്കാരോട്    ചോദിച്ചു ..
  
സത്യം പറയുന്നത് ഇത്ര  വലിയ കുറ്റമാണോ ???

 നേര്  പറഞ്ഞ എന്നെ നിങ്ങള്‍ നരത്തില്‍ പൂട്ടിയിട്ടു ....

 ഇപ്പോള്‍ എന്നെ കൊണ്ട് വീണ്ടും ആവശ്യം വന്നപ്പോള്‍ പരോള്‍ അനുവദിച്ചു ....
പക്ഷെ പഴയ സൂത്രപണികളൊന്നും ജനങ്ങളുടെയടുത്ത്   ചെലവാകില്ല ... 
പഴയ ലോകമല്ല ഇന്നിത് .. ജനം ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഭൂമി ഉരുണ്ട ഗോളമാണെന്ന സത്യം അവര്‍  മനസിലാക്കി..ബി .സി .നാലായിരത്തിനു മുന്‍പും ഈ ഭൂമിയില്‍ ജീവനുണ്ടായിരുന്നു എന്ന ശാസ്ത്ര സത്യം ജനങ്ങള്‍  തിരിച്ചറിഞ്ഞിരിക്കുന്നു...
കാലം ഇത്രയധികം പുരോഗമിച്ചിട്ടും നിങ്ങള്‍ മാറാത്തത്  എന്തുകൊണ്ടാണ് ??? പുസ്തകത്തില്‍ അല്ല മസ്തകത്തിലാണ് കാര്യം ..ചിന്തിക്കൂ ...
...

യുക്തി വാദികളില്‍ നിന്നും  ,അറബി നാട്ടില്‍  നിന്നും തനിക്കുണ്ടായ അനുഭവം സാത്താന്‍ വിവരിച്ചു ...അവരുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് മറുപടി കൊടുക്കാന്‍ കഴിയുന്നില്ല ...എനിക്കറിയാം നിങ്ങള്‍ക്കുമാതാവില്ലെന്ന്‍...!!!.

അതിന്റെ പേരില്‍ ഈ പാവം എന്നെ ശിഷിക്കുന്നത് എന്തിനാണ് ..എന്നെ മോചിപ്പിക്കു ..എനിക്കെന്റെ ഭാര്യയെയും മക്കളെയും കാണണം ..ഇനിയും തടവറയില്‍ കിടക്കാനും നിങ്ങള്‍ക്കുവേണ്ടി ഗുണ്ടാപണി ചെയ്യാനും എന്നെകൊണ്ടാവില്ല ..

ഞാനിതു പറഞ്ഞു  കഴിഞ്ഞപ്പോള്‍ "നീ സഭക്കെതിരെയും,സുവിശേഷത്തിനെതിരെയും പ്രവര്‍ത്തിച്ചു ... അറിയാന്‍   പാടില്ലാത്ത കാര്യങ്ങളെ പറ്റി ചോദിച്ച് നീ ഞങ്ങളെ വിഷമിപ്പിച്ചു" എന്നീ   കുറ്റങ്ങള്‍ ചാര്‍ത്തി അവരെന്നെ ഈ ചെളിയില്‍ കൊണ്ടിട്ടു ....

ഇടറിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു നിര്‍ത്തി ...  
പിന്നീട്  പ്രതീക്ഷ നിര്‍ഭരമായ മുഖത്തോടെ അച്ചനെ നോക്കികൊണ്ട് അവന്‍ അപേക്ഷിച്ചു....
നിങ്ങളെങ്കിലും എന്നെ രക്ഷിക്കൂ ..എന്നോട് കരുണ കാണിക്കൂ ....
സാത്താന്റെ വികാര നിര്‍ഭരമായ  കഥയും,മോചനത്തിനു വേണ്ടിയുള്ള അഭ്യര്‍ഥനയും  അച്ചന്റെ ഹൃദയത്തില്‍  ആഴത്തില്‍  സ്പര്‍ശിച്ചു ...
'പക്ഷെ  ഇവനെ കര കേറ്റിയാല്‍ സഭ തന്നെ ശിഷിക്കും ....തന്റെ പണി പോകും ..സാത്താന്റെ ഗതി തനിക്കുവരും ...അതുകൊണ്ട് തല്‍ക്കാലം ഇവിടെ നിന്ന് രക്ഷപ്പെടുകയെ മാര്‍ഗമുള്ളൂ' .....അച്ഛന്‍ ചിന്തിച്ചു 

'നിന്നെ കര കയറ്റാന്‍ ഞാന്‍ ഉടന്‍ കയറുമായി വരാം' എന്ന മോഹനവാഗ്ദാനവും നല്‍കി  ഫെഡറിക് അച്ഛന്‍ അവിടന്നു മുങ്ങി ......

അച്ഛന്‍ കയറുമായി വരുന്നതും കാത്ത് സാത്താന്‍ ഇപ്പോഴും ആ ചെളിയില്‍ കിടക്കുന്നു ....





***************

Thursday, November 25, 2010

ശിവയോഗിമാര്‍ നിറയും കാലം......(യാത്രാ വിവരണം )

*************

നാം യാത്രകള്‍ ഏറെ ചെയ്യാറുണ്ട് ....ചില യാത്രകള്‍ വിസ്മയകരമായ  അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട്  
 നമ്മുടെ ഓര്‍മയില്‍ എന്നും നിലനില്‍ക്കും..............

രാമചന്ദ്രന്‍ മാഷിന്റെ കൈലസമാനസസരോവര യാത്രാ വിവരണം വായിക്കുമ്പോഴുണ്ടാകുന്ന ആത്മനിര്‍വൃതികരമായൊരു അനുഭവമാണ്‌   മിത്രന്റെ യാത്രാവിവരണ കഥ കേട്ടപ്പോള്‍ എനിക്കുണ്ടായത് ,.. ...............


ഒരു യാത്രയില്‍ എന്റെ പ്രിയ സുഹൃത്ത് മിത്രനുണ്ടായ വിസ്മയാവഹമായ ഒരു അനുഭവത്തിന്റെ കഥ,മിത്രന്റെ അനുവാദ ത്തോടെ ഞാനിവിടെ കുറിക്കുന്നു ............



"
.....അത് അദ്ദേഹമായിരുന്നു ...സ്വാമി  ശിവവേദപാണിനി ...ഒരുകൂട്ടം സ്വമിമാര്‍ക്കിടയില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യ ചകിതനായി ...... വര്‍ഷങ്ങള്‍ക്ക്മുമ്പ് (2004 -ല്‍ ആണെന്ന് തോന്നുന്നു )അരുണാ ചലത്തിലെ ശിവ ക്ഷേത്രത്തില്‍ വച്ച്  എന്നോട് യോഗ വിദ്യ യുടെ അത്ഭുതങ്ങളെ കുറിച്ച് വിസ്മയാ വഹമായ പ്രഭാഷണം  നടത്തിയ മഹായോഗി .....  .നീണ്ട് ഇടതൂര്‍ന്ന കറുത്ത മുടിയും,താടിയുമുള്ള അദ്ദേഹത്തിന്റെ മുഖം ഈശ്വര ചൈതന്യത്താല്‍  ഏപ്പോഴും പ്രസന്നമായിരുന്നു....അദ്ദേഹത്തിന്റെ എടുത്തു പറയത്തക്ക ഒരു പ്രത്യേകത പ്രകാശം തിളങ്ങുന്ന തന്റെ അഗ്നി നേത്രങ്ങള്‍ തന്നെ ആയിരുന്നു ..എന്നാല്‍ അവയിലെപ്പോഴും കാരുണ്യത്തിന്റെ ദിവ്യ പ്രഭ വിളങ്ങിയിരുന്നു........
   
അന്ന്‍ അരുണാചലത്തില്‍ വച്ച് :  അങ്ങയുടെ പേര് എന്താണ് എന്ന എന്റെ ചോദ്യത്തിനുള്ള ഉത്തരം ഒരു നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു ...

ഒടുവില്‍  അനേകം യോഗ ശാസ്ത്രപരമായ എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ ആ ദിവ്യ ദേഹം  പിന്നീട്ട് കാണാം എന്ന അനുഗ്രഹമോഴിയോടെ വിടവാങ്ങി ........

....പിന്നീട്ട് അദ്ദേഹത്തെ ഞാന്‍ കാണുന്നത്  2007 - ലെ ശബരിമല യാത്രാകാലത്താണ്.... ....അഴുത മലയുടെ മുകളില്‍ വച്ച് ...
കൂട്ടുകാര്‍ക്കൊപ്പം മലകയറുമ്പോള്‍ ഒരു സംഘം  തമിഴ് സ്വാമിമാര്‍ ഒരു പാറ കെട്ടില്‍ വിശ്രമിക്കുന്നു ...അവരുടെ ഇടയില്‍ സ്വാഗതമോതുന്ന മുഖവുമായി അദ്ദേഹം ഇരിക്കുന്നു ..ആ പാദങ്ങളില്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ സ്പര്‍ശിച്ചപ്പോള്‍ ആ ദിവ്യ ദേഹം ഇരു കൈകളുമുയര്‍ത്തി ആശിര്‍വദിച്ചു....ശിവോഹം ശിവോഹം ....പൊടുന്നനെ അദ്ദേഹം ഭാവസമാധിയില്‍ ലയിച്ചു .....

 
.......അദ്ദേഹതിനോപ്പമുണ്ടായിരുന്നവര്‍ ആ മഹാ യോഗിയുടെ ശിഷ്യന്മാര്‍ ആയിരുന്നു ...ആവരുടെ കൂട്ടത്തിലെ ആനന്തന്‍ എന്നുപേരായ ഒരു യുവയോഗി യാണ് ഇദ്ദേഹം  സ്വാമി  ശിവവേദപാണിനിയാണ്  എന്നെന്നെയറിയിച്ചത്  ...

......ഹിമാലയത്തിലെ കേദാര്‍ നാഥിനടുത്തുള്ള ഒരു പര്‍വതത്തിലാണ് ഇദ്ദേഹത്തിന്റെ  ആശ്രമം.സാധാരണ മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ ആവാതത്ര ഉയരത്തിലാണത്‌.ആത്മീയമായ ഗുണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ ആ ഗിരി മുകളിലേക്ക് എത്തി ചേരാനാകൂ.അവിടെ ദിവ്യത്ഭുതങ്ങളുടെ  ഒരു വിസ്മയ ലോകമാനെന്നും ആനന്തന്‍ കൂട്ടി ചേര്‍ത്തു.......

.....ചുരുക്കം ചില സമയങ്ങളില്‍ തന്റെ ഏകാന്തമായ വാസസ്ഥലം വിട്ട് ഈ യോഗി ശിഷ്യ സഞ്ചയ ത്തിനിടയിലേക്ക് വരാറുണ്ട് .യോഗ തന്ത്ര നിഗൂഡ വിജഞ്ഞാ നങ്ങളില്‍ തന്റെ ഗുരുവിനുള്ള ആഗാധ ജ്ഞാനത്തെ കുറിച്ച് അനന്തന്‍ ഏറെ വാചാലനയാണ്‌ സംസാരിച്ചത് .തമിഴും മലയാളവും കലര്‍ന്ന ആനന്തന്റെ സംഭാഷണം ഏറെ ഹൃദ്യമായിരുന്നു ..നിരവധി വിഷയങ്ങളിലുള്ള ആനന്തന്റെ അറിവ് എന്നെ അത്ഭുത പ്പെടുത്തി ...ആനന്തന്റെ കുടുബത്തെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ "ഈ ലോകം മുഴുവന്‍ എന്റെ കുടുംബമാണ് സോദരാ".....എന്ന വാക്കുകള്‍ ഉരുവിട്ട് കൊണ്ട് അദ്ദേഹം എഴുന്നേറ്റു ..എന്തുകൊണ്ടോ പിന്നീടൊന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചില്ല ...
.
.....അല്‍പസമയത്തെ  ധ്യാനത്തിനുശേഷം വേദപാണിനി തന്റെ കണ്ണുകള്‍ തുറന്നു ...മകനെ നിന്നെ ഇവിടെ കണ്ടതില്‍ ഏറെ സന്തോഷമുണ്ട് ...യോഗ ശാസ്ത്ര പരമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയശേഷം ആ മഹായോഗി ഇങ്ങനെ പ്രവചിച്ചു "വരും നാളുകള്‍ യോഗ ശാസ്ത്രത്തിന്റെതാണ് ...മനുഷ്യന്‍ തന്റെ പരമ കര്‍ത്തവ്യമായ ഈശ്വരാന്വോഷണം ശരിയായി ചെയ്യാത്തതുകൊണ്ടാണ് ദുഃഖങ്ങള്‍ അവനെ നിരന്തരം വേട്ടയാടുന്നത്.... ...പരമാത്മാവായ പരമേശ്വരനില്‍ അവന്റെ മനസ്സ് ഉറക്കാത്തിടത്തോളം   കാലം ജനി മൃതി ദുഖങ്ങളില്‍ നിന്ന്‍ അവനുമോചനം ഉണ്ടാകില്ല ....ഋഷിമാരുടെ നാടായ ഭാരതം ,ലോകത്തിനുനല്‍കിയ  വിമോചന  ശാസ്ത്രമാണ്  യോഗവിദ്യ ...അതിലൂടെ മാത്രമേ ആധുനികമാനവന്‍ ദുഖങ്ങളില്‍ നിന്ന്‍ മോച്ചിതനാകൂ....ജഗദീശ്വരന്റെ  ദിവ്യ പദ്ധതികള്‍ നിര്‍വഹിക്കാനായി ഗുരുപരംപരകളാല്‍ നിര്‍ദേശിക്ക പ്പെട്ട ആനേകം ദിവ്യദേഹികള്‍ ഈ ഭൂമിയില്‍ ജന്മമെടുക്കും ...ചിലര്‍ ജന്മമെടുത്തിരിക്കുന്നു..അവരുടെ പ്രവര്‍ത്തനം ഈ ഭൂമിയെ സത്യയുഗത്തിലെക്ക്  നയിക്കും ...ഈ ലോകം മുഴുവന്‍ ശിവയോഗിമാര്‍ നിറയുന്ന ഒരു കാലഘട്ടം  അത്ര വിദൂരമല്ല ....മകനെ പ്രവര്‍ത്തിക്കുക... പ്രാര്‍ത്ഥിക്കുക"..വീണ്ടും അദ്ദേഹം ധ്യാനത്തില്‍ ലയിച്ചു ..........

.....എന്നെ കാണാത്തതിനാല്‍ മുന്‍പേ പോയ എന്റെ ചില കൂട്ടുകാര്‍ എന്നെ  തിരക്കി മടങ്ങി വന്നു ....പിരിയാന്‍ നേരമായി എന്നറിയിച്ചുകൊണ്ട് ആ മഹാ യോഗി ആശിര്‍ വാദത്തോടെ ഇതു കൂടി മൊഴിഞ്ഞു .."യോഗ ശാസ്ത്ര ത്തിന്റെ അനുഷ്ടാനം- പ്രചരണം- സംരക്ഷണം  ഈ മൂന്ന്‍ കാര്യങ്ങള്‍ ആര് ശ്രദ്ധ,ഭക്തി ,വിശ്വാസ,സമര്‍പണ ഭാവത്തോടെ ചെയ്യുന്നുവോ അവനില്‍ ഈശ്വരനും ഗുരുപരംപരകളും അനുഗ്രഹാശിസുകള്‍ വര്‍ഷിക്കുന്നു ഭൌതീകവും  ആത്മീയവുമായ ജീവിത വിജയം അവനു ലഭിക്കുന്നു ".....പോയിവരു കുഞ്ഞേ ....ശിവോഹം ശിവോഹം .........
.....വിസ്മയാ വഹമായ ഈ വാക്കുകള്‍ കേട്ട ഞാന്‍ സ്ഥല കാല ബോധം മറന്ന്‍ അല്‍പസമയം നിന്ന് പോയി .....വ്യക്തിപരമായ ചില നിര്‍ദേശങ്ങള്‍ വീണ്ടും നല്‍കിയ ശേഷം ആ മഹായോഗി ശിവോഹം ശിവോഹം എന്ന മന്ത്രധ്വനികള്‍ ഉയര്‍ത്തികൊണ്ട് തന്റെ  ശിഷ്യ സഞ്ചയവുമായി താഴേക്കിറങ്ങി പോയി ...ആനന്തന്‍ നീണ്ട ഒരു ആശ്ശേഷണം  നല്‍കിയിട്ട് പുഞ്ചിരിക്കുന്ന മുഖവുമായി  ഗുരുവിനൊപ്പം മലയിറങ്ങി.................


വര്‍ഷങ്ങള്‍ക്ക് ശേഷം ആദിവ്യ യോഗിയെ വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള  സന്തോഷവും ,അദ്ദേഹത്തൊടൊപ്പം ചിലവഴിച്ച നിമിഷങ്ങളിലെ ആത്മീയ നിര്‍വൃതി യുമായി ഞാന്‍ കൂട്ടുകാര്‍ക്കൊപ്പംമലകയറി. "
കണ്ണുകളില്‍ നിന്ന്‍ ആനന്താശ്രുക്കള്‍ പൊഴിച്ചുകൊണ്ട്   എന്റെ ആത്മ സുഹൃത്ത്    മിത്രന്‍ പറഞ്ഞു നിര്‍ത്തി...............
*********************************

ഇന്നും നമുക്കിടയില്‍ സജീവമായി നിലകൊള്ളുന്ന,നിശബ്ദരായി മനുഷ്യരില്‍ കാരുണ്യത്തിന്റെ പേമാരി പെയ്യിക്കുന്ന മഹാമനീഷികള്‍,യോഗികള്‍,ഋഷി -ഗുരു -അവതാര-അവധൂത -പരമ്പരകളെ അറിയുക ........  യോഗയെ അറിയുക.... നാം ഋഷിമാരുടെ സന്താനങ്ങള്‍ ! അമൃതത്വത്തിന്റെ  അവകാശികള്‍ .....ആദിവ്യത്വം നേടാനായി ധ്യാനിക്കുക ..."ലോകാ സമസ്താ സുഖിനോ ഭവന്തു"

Wednesday, November 24, 2010

യോഗാ ക്ലാസുകള്‍

 യോഗയെക്കുറിച്ച് ഞാന്‍ കേട്ടത്.....
   യോഗമുണ്ടോ നിങ്ങള്‍ യോഗ പഠിക്കും .......

സ്വാഗതം

 പ്രിയരേ ..........സാദര പ്രണാമം .................

........ ഈ എളിയ ബ്ലോഗിലേയ്ക്ക് സു സ്വാഗതം.......  

എന്റെ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു..  നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.......


സ്നേഹപൂര്‍വ്വം ,
കൃഷ്ണകുമാര്‍

ശബരിമല


















 .....ശബരിമലയെ കുറിച്ച്  പത്ര താളുകളില്‍ വാര്‍ത്ത നിറയുന്നു ..പ്രസക്തങ്ങളായ ചില വാര്‍ത്ത ഭാഗങ്ങളിലേക്ക് .........

  • കോടി കണക്കിന് ധനം സര്‍്ക്കാരിനു നേടി കൊടുക്കുന്ന ശബരിമലയില്‍, മണ്ഡലകാലത്തെ ഭക്തരുടെ ബുദ്ധിമുട്ടുകള്‍ ഇല്ലായിമ്മ ചെയ്യാന്‍ ഗവര്‍മെന്റ് സത്വര നടപടികള്‍ കൈകൊള്ള്ണം
  • കെ എസ് ആര്‍ ടി സി ബസുകളില്‍ സ്വാമിശരണം എന്ന്‍ എഴുതരുത് എന്ന നിര്‍ദേശം പിന്‍വലിക്കണം .
  • മതേതരത്വം പറയുന്നസര്‍ക്കാര്‍  വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന ഈ ഉത്തരവ് പിന്‍വലിച്ച് മാപ്പുപറയണം....
  • ഇനി ഒരിക്കല്‍ ബസ്‌ സര്‍വീസ് മതേതര സര്‍കാരിന്റെ ആയതിനാല്‍ ബസില്‍ ശരണമന്ത്രംമുഴക്കാന്‍ പാടില്ല എന്നുപറഞ്ഞാല്‍ അത് അംഗീകരിക്കാനവുമോ ???

  • സര്‍ക്കാര്‍ അയ്യപ്പഭക്തന്മാരുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു നടപടിയും ശബരിമലയില്‍ എടുക്കരുത് ...എല്ലാവര്‍ക്കും ഒരുമിച്ച് നിന്ന്‍ ഈ മണ്ഡലകാലം ഭക്തിസാന്ദ്രമാക്കാം...സ്വാമിയേ ശരണമയ്യപ്പാ .........
***********************
  • മണ്ഡലകാലം ഭക്തിസാന്ദ്രമായി തീരട്ടെ.........
  • എല്ലാവര്‍ക്കും ഒരു ശുഭ ദിനം ആശംസിക്കുന്നു .......... സ്വാമി ശരണം