നിരവധി വര്‍ഷങ്ങള്‍ക്ക്  ശേഷമാണ്  ജീവനെ ഞാന്‍  കാണുന്നത് . ആള്‍ ആകെ മാറിയിരിക്കുന്നു .ശുഭ്ര വസ്ത്രം ധരിച്ച്  കഴുത്തില്‍ രുദ്രാക്ഷമാലയും ഇട്ട്.....  ,കൈയില്‍ ജപമാലയും പിടിച്ച് ........സദാ  പഞ്ചാക്ഷര മന്ത്രവും ജപിച്ച്......  തനി ഒരു സന്യാസി ലുക്ക് !.
വൈക്കം ശിവ ക്ഷേത്രത്തിന് മുന്നില്‍ വച്ചായിരുന്നു ഈ പുനര്‍ സമാഗമം .കോളേജില്‍ എന്‍റെ  ക്ലാസ്സ്മേറ്റായിരുന്നു  ജീവന്‍ . ഇടതു പക്ഷ സഹയാത്രികനായിരുന്ന ജീവന്‍ ഒരു നിരീശ്വര വാദികൂടിയായിരുന്നു . 'ഈശ്വരനില്ല ...എല്ലാം തികച്ചും യാന്ത്രികം മാത്രം ' എന്ന് വാദിച്ചിരുന്ന ആള്‍, ഇപ്പോളിതാ   മഹാദേവന് മുന്നില്‍ നിന്ന് പഞ്ചാക്ഷരി ചൊല്ലുന്നു . എനിക്ക് ആദ്യം അത്ഭുതമാണ് തോന്നിയത് ! കാരണം കോളേജില്‍ വച്ച്  ഞാനുമായി നിരന്തരം ആത്മീയ വിഷയങ്ങളില്‍ തര്‍ക്കത്തില്‍ ഏര്‍ പ്പെടാറുള്ള  ഈ വിപ്ലവകാരി  എങ്ങനെ ആത്മീയവാദിയായി  മാറി  ?
എന്‍റെ  ഈ സംശയത്തിന്  ജീവന്‍ തന്നെ മറുപടി തന്നു ..."എല്ലാം ഈശ്വര നിശ്ചയം "..........!!!
വളരെ രസാവഹവും അതുപോലെ തന്നെ ആത്മ  നിര്‍വൃതികരവുമായ ഭാഷയിലാണ് ജീവന്‍ തന്‍റെ  അനുഭവ കഥ വിവരിച്ചത് .....
'കോളേജ്  ജീവിതത്തിന്  ശേഷം വിപ്ലവ ലഹരിയുമായി ഞാന്‍ ഭാരതമെമ്പാടും സഞ്ചരിച്ചു . ഒരിക്കല്‍ പ്രയാഗില്‍ കുംബമേള കാണാന്‍ പോയതാണ് എന്‍റെ  ജീവിതത്തില്‍ ഏറ്റവും  വലിയ വഴിതിരിവിന്  കാരണമായത്' .
"ഭാരതത്തിന്‍റെ  പലഭാഗങ്ങളില്‍ നിന്നും നിരവധി  ആളുകള്‍  ഇത്രയും പൈസയും ,സമയവും ചിലവിട്ട് ഇവിടെവന്ന് , ഈ കൊടും തണുപ്പില്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ടപ്പോള്‍ എനിക്ക്  വല്ലാത്ത വെറുപ്പ് തോന്നി .എന്തിനാണ് ഇത്രയും ആളുകള്‍  ആത്മീയതയുടെ പേരില്‍ ഈ അന്ധവിശ്വാസങ്ങള്‍ പേറുന്നത് ...ഈവക  ചിന്തകള്‍  ഒന്നൊന്നായി എന്‍റെ  മനസിലൂടെ ഈ സമയം കടന്നുപോയികൊണ്ടിരിന്നു .
ഹര ഹര മഹാദേവാ ..! ജയ് ശിവ ശങ്കരാ ..! എന്നിങ്ങനെ ദിഗന്തങ്ങള്‍ ഭേദി ക്കുമാറു  ഉച്ചത്തില്‍  ജയ് വിളികളും , താളമേള ങ്ങളുമായി ഒരു കൂട്ടം  അഘോരികള്‍  ഈ സമയം എന്‍റെ  പിന്നില്‍ വന്നുനിന്നു . ജടാവല്‍ക്കലങ്ങള്‍  ധരിച്ച് , അഗ്നി  ചിതറുന്ന കണ്ണുകളുമായി  വന്ന ആ സംഘം അപ്രതീഷിതമായി എന്നെ പൊക്കിയെടുത്ത്  താണ്ഡവമാടി . ആകെ ഭയന്ന് വിറച്ച എന്നെയും കൊണ്ടവര്‍ ദൂരെ മഞ്ഞുമൂടിയ ഒരു ഗുഹയിലേക്ക്  പാഞ്ഞു .
ഗുഹയില്‍ എത്തിയ ഞാന്‍ ആദ്യമായി  കണ്ടത് തേജോമയമായ   ഒരു രൂപമാണ് . പുലിത്തോല്‍ വിരിച്ച തറയില്‍ , നിരവധി ആഘോരികള്‍ക്ക് നടുവിലായി തുളച്ചുകയറുന്ന നോട്ടവുമായി , പത്മാസനസ്ഥിതനായി സുസ്മേര വദനനായി   ത്രിജടാനന്ത ആഘോരി ഇരിക്കുന്നു. ഇടി മുഴക്കം പോലുള്ള ശബ്ദത്തില്‍ ത്രിജടാനന്ത എന്നോട് ചോദിച്ചു ." ഈശ്വരന്‍ ഇല്ല എന്ന് പറയാന്‍ നിനക്ക് അര്  അധികാരം തന്നു" ???   ...നീ ആ പരമാത്മാവിനെ തേടിയിട്ടുണ്ടോ ....അറിയാത്ത ഒരു കാര്യത്തില്‍ അഭിപ്രായം പറയരുത് .....
നിന്‍റെ  ശരീരത്തെ സംരക്ഷിച്ച്  നിലനിര്‍ത്തുന്ന ശക്തി ഏത് ?നിന്‍റെ  ശരീരത്തിലെ  കോടാനുകോടി കോശങ്ങളെ എകോപിപിച്ചു  പ്രവര്‍ത്തിപ്പിക്കുന്നത് ആരാണ്  ? നീ കഴിക്കുന്ന ആഹാരം , ശ്വസനം , നിന്‍റെ  വളര്‍ച്ച . കാഴ്ച , കേള്‍വി , ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരുടെ നിയന്ത്രണത്തില്‍ ? 
നിന്‍റെ  ഹൃദയ സ്പന്ദനം ആര് നിയന്ത്രിക്കുന്നു ....ഇത്തരത്തില്‍ നൂറുകണക്കിന് ചോദ്യങ്ങള്‍ അദ്ദേഹം എന്നോട്  ചോദിച്ചു . ഒന്നിനും എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല . എന്‍റെ  അഹങ്കാരത്തിന്‍റെ  ചില്ല് കൊട്ടാരം അവിടെ ഉടഞ്ഞു വീണു .
പിന്നീട് കുറേ  നാള്‍ ആ ആഘോരികള്‍ക്കൊപ്പം  ആ ഗുഹയില്‍ ഈശ്വര ദര്‍ശനത്തിനായി ഞാന്‍ തപസനുഷ്ടിച്ചു . ആ സാധനാ കാലഘട്ടം എനിക്ക് സമ്മാനിച്ച ആത്മീയ അനുഭവങ്ങള്‍ എന്നെ ഇന്നത്തെ ഈ നിലയില്‍ കൊണ്ടുചെന്ന് എത്തിച്ചു .
"ഈശ്വരന്‍ ഉണ്ട് ..അദ്ദേഹം എന്നിലും, നിന്നിലും, സര്‍വതിലും നിറഞ്ഞു നില്‍ക്കുന്നു . യഥാര്‍ഥ ആത്മ സാധനകളിലൂടെ ആ പരമാത്മാവിനെ കാണാനാവും എന്ന് ഞാന്‍ മനസിലാക്കി "...ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ജീവന്‍റെ  കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ കണങ്ങള്‍ ആ ക്ഷേത്ര മുറ്റത്തെ മണല്‍ തരികളെ ഈറനണിയിപ്പിച്ചു.....
ഇനിയും കാണാം എന്ന് പറഞ്ഞു കൊണ്ട് എന്‍റെ സ്നേഹിതന്‍ വിടപറയുമ്പോള്‍ സര്‍വാന്തര്‍യാമിയായ  ഭഗവാന്‍റെ  നടയില്‍ നിന്നുകൊണ്ട് ഞാനും മനസ്സില്‍ ചിന്തിച്ചു....കാലം നിരീശ്വരവാദിയെ യഥാര്‍ഥ ഈശ്വര  വിശ്വാസിയാക്കിയിരിക്കുന്നു...എല്ലാം വിശ്വ നാഥന്‍റെ   ഓരോ ലീലാ വിലാസങ്ങള്‍ !!!.   
.........ഓം നമ ശിവായ ......

No comments:
Post a Comment