പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ...ക്രിസ്തുമസ് ലഹരിയില്‍ മലയാളി മതിമറന്നാടുകയാണ് ..കുടിച്ചു തീര്‍ത്ത കുപ്പികള്‍ നിരവധി ...ഇനി കുടിക്കാനിരിക്കുന്നവ അതിലേറെ ..നാം മലയാളികളുടെ പോക്ക് എങ്ങോട്ടാണ് ???...ഓണം വന്നാലും വിഷു ,ഇസ്ടെര്‍,മരണം വിവാഹം ,പേരിടീല്‍ എന്നിങ്ങനെ എല്ലാ ആഘോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും നടുവില്‍ മലയാളി കുടിച്ചുമരിക്കുന്നു...കെട്ടുതാലി പൊട്ടിച്ചും നാം കുടിക്കും ,കുപ്പിയില്ലാതെ എന്തു ക്രിസ്തുമസ് ,എന്ത് പുതുവത്സരം ....
നാം നശിക്കുകയാണ് .....കിട്ടിയകാശുമുഴുവന്‍ പട്ടകടയില്‍ കൊടുത്ത് നാം നമ്മുടെ മരണ കുഴി തോണ്ടുന്നു ...എത്രയോ കുടുബങ്ങളാണ് മദ്യപാനം മൂലം വഴിയാധാരമായത് ...എത്രയോ കുഞ്ഞുങ്ങളുടെ നിലവിളിയാണ് അന്തരീക്ഷത്തില്‍ ഉയരുന്നത് ..എത്രയോ ഭാര്യമാര്‍ ആത്മഹത്യ ചെയ്തു ..കുടി മൂലം എത്രയോ മാറാ രോഗികള്‍ ആശുപത്രി കിടക്കയില്‍ മരണവുമായി മല്ലിട്ട് കഴിയുന്നു ....നമ്മുടെ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു ..അരാജകത്വവും അക്രമവും സമൂഹത്തില്‍ പേ നൃത്തമാടുന്നു ....സാമ്പത്തിക അസമത്വങ്ങള്‍ ,കുറ്റവാസനകള്‍, ഇവ സമൂഹത്തില്‍ പെരുകുന്നു .....ഇതില്‍ നിന്നും പാഠം പഠിക്കാതെ നാം വീണ്ടും വീണ്ടും കുടിച്ചു തിമിര്‍ക്കുന്നു ....
നമ്മുടെ ഒരു മന്ത്രിയും ഈയിടക്ക് പ്രഖ്യാപിച്ചു 'സമ്പൂര്‍ണ മദ്യ നിരോധനം' 'കേരളത്തില്‍ അപ്രായോഗികം' ആണെന്ന് .ആഹാ..ഭേഷ് .."പേറെടുക്കാന്‍ വന്നവള്‍ ഇരട്ട പെറ്റു"..ജനതയെ നേര്‍ വഴിക്കുനയിക്കേണ്ട ജന പ്രധിനിധിയും കുടിയന്‍ മാരുടെ കൂടെ !!!....
മദ്യം നിരോധിച്ചാല്‍ സര്‍ക്കാരിന്റെ വരുമാനം കുറയുമത്രേ! നാളെ മുതല്‍ കഞ്ചാവും ചരസും കൂടി മദ്യത്തിന്റെ കൂടെ വില്‍ക്കാം !..വന്‍ ലാഭം കൊയ്യാം! ..
മദ്യം വിറ്റു കിട്ടുന്ന പണത്തിന്റെ ഇരട്ടി തുക ആ വിഷം കുടിച്ച് നശിച്ചവരെ ചികിത്സിക്കാന്‍ നാം ചെലവഴിക്കുന്നു എന്ന വസ്തുത എന്തെ നാം വിസ്മരിക്കുന്നു ...
മഹാത്മജിയുടെ ജന്മ നാടായ ഗുജറാത്തില്‍ അവിടുത്തെ സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ നിരോധനം കൊണ്ടുവന്നതെങ്ങനെ ?
അതിന് തന്റേടം വേണം ....മനുഷ്യ കുലത്തിന് ആപത്തായ ഈ വിഷ ദ്രാവകത്തെ സര്‍ക്കാര്‍ നിരോധിക്കണം ..
എല്ലാ വര്‍ഷവും ഒക്ടോബര്‍ 2 ന് ഖദറും ഇട്ട് 'രഘു പതിരാഘവ 'പാടിയാല്‍ മാത്രം ഗാന്ധിയന്‍ ആവില്ല ..ആ മഹാത്മാവ് പറഞ്ഞ മദ്യ നിരോധനം എന്ന ആശയത്തെ പ്രായോഗിക വല്ക്കരിക്കാന്‍ ഭരണകൂടം തയ്യാറാവണം ...
പ്രിയ മലയാളി .....ഇനിയും കുടിച്ച് നശിക്കരുതേ.....ദിവ്യമായ ഈ ജീവിതം പാഴാക്കരുതേ .....
മദ്യമില്ലാത്ത ഒരു പുതുവത്സരം നേരുന്നു ........
No comments:
Post a Comment