Sunday, November 30, 2014

എൻറെ കവിതകൾ , കൃഷ്ണകുമാർ പെരുമ്പളം

എൻറെ  കവിതകൾ
Visit :-  http://malayalamkavithakalavk.blogspot.in/

മലയാളം കവിത-മദ്യം മണക്കുന്ന മലയാളി



" മദ്യം വിഷമാണ് ..അത് ഉണ്ടാക്കരുത് ...കൊടുക്കരുത് ..കുടിക്കരുത് "- ശ്രീ നാരായണ ഗുരു ദേവൻ 

















'ഇനിയും അമ്മമാരുടെ കണ്ണീർ ഇവിടെ വീഴരുത് ....പൈതങ്ങളുടെ ദീന രോദനം ഇവിടെ മുഴങ്ങരുത് ....ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടാകരുത്  എന്ന പ്രാർഥനയോടെ .........

മദ്യം മണക്കുന്ന മലയാളി 

പട്ടണമങ്ങനെ ചുറ്റും നേരം പട്ടകടയുടെ 
'മുന്നിലൊരുത്തൻ' പട്ടയടിച്ചു മറിഞ്ഞു 
പെരണ്ടു തിമിർക്കും കാഴ്ചകൾ കണ്ടു  

പട്ടിണി കൊണ്ടുമരിക്കുന്നിവിടെ പെറ്റ
 വയറും പൈതങ്ങളുമിന്നിവിടെ കേരള നാട്ടിൽ
 ഈ 'കൊലയാളികൾ' തൻ മുന്നിൽ 

കിട്ടിയ കാശിനു വെള്ളമടിച്ചു പതിവ്രതയാം 
ഭാര്യയെ കെട്ടിയടിച്ചും ,പൊട്ടിയ കഞ്ഞി -
കലവുമുടച്ചും വട്ടു പിടിച്ചയീ കേരള നാട് 
മുഴു   വട്ടുപിടിച്ചയീ    കേരള നാട് 

കുടിയന്മാരുടെ കെടുതികൾ മാറ്റാൻ 
സർക്കാർ വകയീ ബിവറേജുകളും 
"മദ്യ നിരോധന മുദ്രാവാക്യം" വീഞ്ഞി -
ലൊഴുക്കും അച്ചന്മാരും 
പള്ളികളരമന ബംഗ്ളാവുകളിൽ 
വെള്ളമടിക്കും കുഞ്ഞാടുകളും 
ബഹുരസമീ കേരള നാട്
 "മദ്യ നിരോധനം സിന്ദാബാദ് "

അറിയുക കേരള പൂർവ്വ ചരിത്രം 
അറിയുക നിന്നിലെ നിന്നെ 
അറിയുക ഈ അറിവിനുമപ്പുറ-
മറിവായ് വിളങ്ങുമീശ്വരനെ 

പൊട്ടിചെറിയുക   പട്ടകുപ്പികൾ 
പട്ടിണി മാറ്റാൻ ഹേ മനുഷ്യാ.....
പാനം ചെയുക ആത്മാനന്ത -
രസത്തിൻ പുതു ലഹരിയെ നീ 

ധ്യാനിച്ചീടുക നിത്യവുമീശനെ പുതു- 
ബോധത്തിൻ പുത്തനുണർവായ് 
ഉയരുക ഉയരുക പരമാനന്ത 
പർവത ശിഖര തലങ്ങളിൽ നീ   

രചന -കൃഷ്ണകുമാർ പെരുമ്പളം



Copy Right @ A.V Krishnakumar Perumpalam

Sunday, 10 August 2014

മലയാളം കവിത - ശിവ ബോധം



കവിത വായിക്കാൻ ചിത്രത്തിൽ Click ചെയ്യുക 


Friday, 8 August 2014

മലയാളം കവിത-അഗ്നി താണ്ഡവം
























കവിത വായിക്കാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


 രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം 


Copy Right @ എ.വി .കൃഷ്ണകുമാർ  പെരുമ്പളം

മലയാളം കവിത -പ്രണയിനി
















പ്രണയിനി 

കണ്ടിട്ടുമിനെന്നെ  കാണാതെ  പോകുവ -
തെന്തിനാണെൻ   പ്രിയ കൂട്ടുകാരി 
കാർമുകിൽ വർണന്റെ തിരുനടതന്നിൽ -
നിന്നകലുന്നതെന്തിനെൻ  നാട്ടുകാരി 

കാലപ്രവാഹത്തിനാഴിയിൽ  വിലയിച്ച 
നഷ്ട സ്വപ്നങ്ങളെ ഓർത്തുവോ  നീ 
കാലം മറച്ചൊരാ പ്രണയാഗ്നിനാള- 
കരിന്തിരി വെട്ടത്തെ കണ്ടുവോ നീ 

ആഴത്തിൽ നിൻ മനോഗർത്തത്തിലാണ്ടൊരെൻ -
 ഗീതത്തെ വീണ്ടുമിന്നോർത്തുവോ നീ   
പാടി പതിഞ്ഞൊരെൻ ഗാനത്തിൻ ശീലുകൾ 
വാടിയ പൂപോൽ  കൊഴിഞ്ഞിടവേ 

അകലുന്ന നിൻ പാദധൂളികൾക്കിടയിലായ് 
മറയുന്നു ഞാനും, നിന്നോർമകളും
ഇനിയും വരാത്തൊരാ പ്രണയാഗ്നി നാളുകൾ -
ക്കരികിലാണിനിയെന്റെ ജന്മം  


രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം 


Copy Right @ എ.വി .കൃഷ്ണകുമാർ  പെരുമ്പളം 

  





മലയാളം കവിത - കുളിർ മഴ














ഴുകുന്ന പുഴ തൻ മാറിലേക്കണയുന്ന 
അഴകുള്ള മഴയാണ് നീ 

മഴവില്ല് വിരിയുന്ന മാനത്തു -
നിന്നുതിരും മലർ ബാണ മനമോഹിനി 

കളകളമൊഴുകുന്ന പുഴയിലേക്കമരുന്ന -
കാലപ്രവാഹിനി നീ

കതിരൊളി വീശുന്ന വയലിലേക്കൊഴുകുന്ന -
കുളിരുള്ള സലിലമായ് നീ 

വെള്ളിടി വെട്ടുന്ന മാനത്തുനിന്നുതിരും -
അഴകുള്ള മണികളായ്  നീ 

ഹിമവാന്റെ  വിരിമാറിൽ പുളകങ്ങൾ -
സൃഷ്ടിച്ച പ്രണയപയോനിധി നീ 

ദിവ്യ പ്രവാഹിനി ഗംഗയായ് ഒഴുകി നീ -
മനുജ പാപങ്ങൾ കഴുകുന്നൊരമ്മയായ് 

ഒഴുകുക മധുരമുളോർമ്മയായ് എൻ -
മനോ മരുഭൂവ് നനക്കുന്ന ദേവിയായ്  


രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം 


Copy Right @ എ.വി .കൃഷ്ണകുമാർ  പെരുമ്പളം 

Saturday, November 29, 2014

Krishnakumar A V , Post Graduate Diploma in Yoga

ANNAMALAY UNIVERSITY ,YOGA STUDY CENTER
CHIDAMBARAM ,

                                                   POST GRADUATE DIPLOMA IN YOGA



A.V. Krishnakumar Perumpalam (Tabailist)

My Tabala Playing

Friday, November 28, 2014

Sivasakthi Yogavidya Kendram Students Meeting 2014

My Welcome Speech @ sivasakthi yoga kendram ,puthiyakavu

Thursday, February 13, 2014

ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ജി ക്കൊപ്പം

OM NAMA SIVAYA



ആധ്യാത്മികതയുടെ നറുമണം തുളമ്പുന്ന മനോഹരമായ ഒരിടം .ആർട്ട് ഓഫ് ലിവിംഗ് ,ഇന്റർനാഷണൽ സെൻറെർ ,ബംഗളൂർ .ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ജിയെ കാണാനാണ്  ശിവശക്തി യോഗവിദ്യാ കേന്ദ്രത്തിലെ പ്രവർത്തകർക്കൊപ്പം ഞാനും ഇവിടെ എത്തിയത് .ആദ്യം ശ്രീ സദ്യോജാനന്തജിയുമായി ഞങ്ങൾ യോഗ പ്രചാരണ പരുപാടിക്ളെ കുറിച്ച് സംസാരിച്ചു . അതിനുശേഷം ശ്രീ ഗുരുജിയുമായി കൂടികാഴ്ച നടത്തി .എത്ര സുന്ദരവും ,അത്ര തന്നെ ആത്മീയ അനുഭൂതികളാൽ  നിറഞ്ഞതുമായിരുന്നു ആ കൂടി കാഴ്ച .....



PHOTOS













..

Saturday, February 16, 2013

നിരീശ്വരവാദി ഈശ്വര വിശ്വാസിയായ കഥ




  നിരവധി വര്‍ഷങ്ങള്‍ക്ക്  ശേഷമാണ്  ജീവനെ ഞാന്‍  കാണുന്നത് . ആള്‍ ആകെ മാറിയിരിക്കുന്നു .ശുഭ്ര വസ്ത്രം ധരിച്ച്  കഴുത്തില്‍ രുദ്രാക്ഷമാലയും ഇട്ട്.....  ,കൈയില്‍ ജപമാലയും പിടിച്ച് ........സദാ  പഞ്ചാക്ഷര മന്ത്രവും ജപിച്ച്......  തനി ഒരു സന്യാസി ലുക്ക്‌ !.

വൈക്കം ശിവ ക്ഷേത്രത്തിന് മുന്നില്‍ വച്ചായിരുന്നു ഈ പുനര്‍ സമാഗമം .കോളേജില്‍ എന്‍റെ  ക്ലാസ്സ്മേറ്റായിരുന്നു  ജീവന്‍ . ഇടതു പക്ഷ സഹയാത്രികനായിരുന്ന ജീവന്‍ ഒരു നിരീശ്വര വാദികൂടിയായിരുന്നു . 'ഈശ്വരനില്ല ...എല്ലാം തികച്ചും യാന്ത്രികം മാത്രം ' എന്ന് വാദിച്ചിരുന്ന ആള്‍, ഇപ്പോളിതാ   മഹാദേവന് മുന്നില്‍ നിന്ന് പഞ്ചാക്ഷരി ചൊല്ലുന്നു . എനിക്ക് ആദ്യം അത്ഭുതമാണ് തോന്നിയത് ! കാരണം കോളേജില്‍ വച്ച്  ഞാനുമായി നിരന്തരം ആത്മീയ വിഷയങ്ങളില്‍ തര്‍ക്കത്തില്‍ ഏര്‍ പ്പെടാറുള്ള  ഈ വിപ്ലവകാരി  എങ്ങനെ ആത്മീയവാദിയായി  മാറി  ?

എന്‍റെ  ഈ സംശയത്തിന്  ജീവന്‍ തന്നെ മറുപടി തന്നു ..."എല്ലാം ഈശ്വര നിശ്ചയം "..........!!!

വളരെ രസാവഹവും അതുപോലെ തന്നെ ആത്മ  നിര്‍വൃതികരവുമായ ഭാഷയിലാണ് ജീവന്‍ തന്‍റെ  അനുഭവ കഥ വിവരിച്ചത് .....

'കോളേജ്‌  ജീവിതത്തിന്  ശേഷം വിപ്ലവ ലഹരിയുമായി ഞാന്‍ ഭാരതമെമ്പാടും സഞ്ചരിച്ചു . ഒരിക്കല്‍ പ്രയാഗില്‍ കുംബമേള കാണാന്‍ പോയതാണ് എന്‍റെ  ജീവിതത്തില്‍ ഏറ്റവും  വലിയ വഴിതിരിവിന്  കാരണമായത്' .

"ഭാരതത്തിന്‍റെ  പലഭാഗങ്ങളില്‍ നിന്നും നിരവധി  ആളുകള്‍  ഇത്രയും പൈസയും ,സമയവും ചിലവിട്ട് ഇവിടെവന്ന് , ഈ കൊടും തണുപ്പില്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ടപ്പോള്‍ എനിക്ക്  വല്ലാത്ത വെറുപ്പ്‌ തോന്നി .എന്തിനാണ് ഇത്രയും ആളുകള്‍  ആത്മീയതയുടെ പേരില്‍ ഈ അന്ധവിശ്വാസങ്ങള്‍ പേറുന്നത് ...ഈവക  ചിന്തകള്‍  ഒന്നൊന്നായി എന്‍റെ  മനസിലൂടെ ഈ സമയം കടന്നുപോയികൊണ്ടിരിന്നു .

ഹര ഹര മഹാദേവാ ..! ജയ്‌ ശിവ ശങ്കരാ ..! എന്നിങ്ങനെ ദിഗന്തങ്ങള്‍ ഭേദി ക്കുമാറു  ഉച്ചത്തില്‍  ജയ്‌ വിളികളും , താളമേള ങ്ങളുമായി ഒരു കൂട്ടം  അഘോരികള്‍  ഈ സമയം എന്‍റെ  പിന്നില്‍ വന്നുനിന്നു . ജടാവല്‍ക്കലങ്ങള്‍  ധരിച്ച് , അഗ്നി  ചിതറുന്ന കണ്ണുകളുമായി  വന്ന ആ സംഘം അപ്രതീഷിതമായി എന്നെ പൊക്കിയെടുത്ത്  താണ്ഡവമാടി . ആകെ ഭയന്ന് വിറച്ച എന്നെയും കൊണ്ടവര്‍ ദൂരെ മഞ്ഞുമൂടിയ ഒരു ഗുഹയിലേക്ക്  പാഞ്ഞു .

ഗുഹയില്‍ എത്തിയ ഞാന്‍ ആദ്യമായി  കണ്ടത് തേജോമയമായ   ഒരു രൂപമാണ് . പുലിത്തോല്‍ വിരിച്ച തറയില്‍ , നിരവധി ആഘോരികള്‍ക്ക്‌ നടുവിലായി തുളച്ചുകയറുന്ന നോട്ടവുമായി , പത്മാസനസ്ഥിതനായി സുസ്മേര വദനനായി   ത്രിജടാനന്ത ആഘോരി ഇരിക്കുന്നു. ഇടി മുഴക്കം പോലുള്ള ശബ്ദത്തില്‍ ത്രിജടാനന്ത എന്നോട് ചോദിച്ചു ." ഈശ്വരന്‍ ഇല്ല എന്ന് പറയാന്‍ നിനക്ക് അര്  അധികാരം തന്നു" ???   ...നീ ആ പരമാത്മാവിനെ തേടിയിട്ടുണ്ടോ ....അറിയാത്ത ഒരു കാര്യത്തില്‍ അഭിപ്രായം പറയരുത് .....

നിന്‍റെ  ശരീരത്തെ സംരക്ഷിച്ച്  നിലനിര്‍ത്തുന്ന ശക്തി ഏത് ?നിന്‍റെ  ശരീരത്തിലെ  കോടാനുകോടി കോശങ്ങളെ എകോപിപിച്ചു  പ്രവര്‍ത്തിപ്പിക്കുന്നത് ആരാണ്  ? നീ കഴിക്കുന്ന ആഹാരം , ശ്വസനം , നിന്‍റെ  വളര്‍ച്ച . കാഴ്ച , കേള്‍വി , ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരുടെ നിയന്ത്രണത്തില്‍ ? 

നിന്‍റെ  ഹൃദയ സ്പന്ദനം ആര് നിയന്ത്രിക്കുന്നു ....ഇത്തരത്തില്‍ നൂറുകണക്കിന് ചോദ്യങ്ങള്‍ അദ്ദേഹം എന്നോട്‌  ചോദിച്ചു . ഒന്നിനും എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല . എന്‍റെ  അഹങ്കാരത്തിന്‍റെ  ചില്ല് കൊട്ടാരം അവിടെ ഉടഞ്ഞു വീണു .

പിന്നീട് കുറേ  നാള്‍ ആ ആഘോരികള്‍ക്കൊപ്പം  ആ ഗുഹയില്‍ ഈശ്വര ദര്‍ശനത്തിനായി ഞാന്‍ തപസനുഷ്ടിച്ചു . ആ സാധനാ കാലഘട്ടം എനിക്ക് സമ്മാനിച്ച ആത്മീയ അനുഭവങ്ങള്‍ എന്നെ ഇന്നത്തെ ഈ നിലയില്‍ കൊണ്ടുചെന്ന് എത്തിച്ചു .

"ഈശ്വരന്‍ ഉണ്ട് ..അദ്ദേഹം എന്നിലും, നിന്നിലും, സര്‍വതിലും നിറഞ്ഞു നില്‍ക്കുന്നു . യഥാര്‍ഥ ആത്മ സാധനകളിലൂടെ ആ പരമാത്മാവിനെ കാണാനാവും എന്ന് ഞാന്‍ മനസിലാക്കി "...ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ജീവന്‍റെ  കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ കണങ്ങള്‍ ആ ക്ഷേത്ര മുറ്റത്തെ മണല്‍ തരികളെ ഈറനണിയിപ്പിച്ചു.....

ഇനിയും കാണാം എന്ന് പറഞ്ഞു കൊണ്ട് എന്‍റെ സ്നേഹിതന്‍ വിടപറയുമ്പോള്‍ സര്‍വാന്തര്‍യാമിയായ  ഭഗവാന്‍റെ  നടയില്‍ നിന്നുകൊണ്ട് ഞാനും മനസ്സില്‍ ചിന്തിച്ചു....കാലം നിരീശ്വരവാദിയെ യഥാര്‍ഥ ഈശ്വര  വിശ്വാസിയാക്കിയിരിക്കുന്നു...എല്ലാം വിശ്വ നാഥന്‍റെ   ഓരോ ലീലാ വിലാസങ്ങള്‍ !!!.   
.........ഓം നമ ശിവായ ......









Sunday, August 19, 2012

മനസെന്ന മായാജാലം

ഒരു മനുഷ്യന്‍റെ  സുഖവും ദുഖവും അവന്‍റെ  മനസിനെ ആശയിച്ചാണ് നിലകൊള്ളുന്നത് .ജീവിത വിജയവും പരാജയവും മനോനിയന്ത്രനത്തെയും മനശക്തികളുടെ പ്രയോഗത്തെയും ആശ്രയിച്ചിരിക്കുന്നു ...

മനസിനെ  നിയന്ത്രിക്കുന്നത് എങ്ങനെ ???

യോഗാ പഠനം മനോനിയ്ന്ത്രനത്തിനുള്ള ഒരു ശാസ്ത്രീയ മാര്‍ഗമാണ് 

മനോഗുണങ്ങള്‍ ആയ  - സ്നേഹം,സന്തോഷം ,ദയ ,സഹാനുഭൂതി ....ഇവ നേടാനും 

മനശക്തി ആര്‍ജിക്കാനും  - നേതൃശക്തി.ആത്മവിശ്വാസം ,ധൈര്യം ,-എന്നിവ. 
കൂടാതെ മനോ ദൌര്‍ബല്യങ്ങളെ  ഒഴിവാക്കാനും  യോഗ നമ്മെ സഹായിക്കുന്നു 

മനസിന്‍റെ  ഘടകങ്ങളായ ചിന്തകള്‍, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ഇച്ഛകള്‍,  എന്നിവയെ നിയന്ത്രിക്കാനും ,ഗുണ പരമായി ആ ശക്തികളെ ഉപയോഗിക്കാനും  യോഗ ഒരുവനെ പ്രാപ്തനാക്കുന്നു .

മനോതലങ്ങളെ കണ്ടെത്താനും -ബോധ -ഉപബോധ -അബോധ -അതീത മനസുകള്‍ - യോഗ നമ്മെ  സഹായിക്കുന്നു

ചുരുക്കത്തില്‍ മനസെന്ന ശക്തിയെ കാണാനും നിയന്ത്രിക്കാനും സ്വായത്തമാക്കാനും യോഗ നമ്മെ സഹായിക്കുന്നു 

പ്രാണായാമം ,ധ്യാനം തുടങ്ങിയ മനോനിയന്ത്രണ വിദ്യകളും .അതീന്ത്രിയ ധ്യാന വിദ്യകളും ശിവ ശക്തി യോഗാ കേന്ദ്രം അതിന്‍റെ  യോഗാ ക്ലാസുകളിലൂടെ പഠിപ്പിക്കുന്നു  

താല്പര്യമുള്ളവര്‍ ബന്ധപെടുക-ശിവശക്തി യോഗാ  കേന്ദ്രം -9645775896,9846038360  

 

Saturday, August 18, 2012

ഈശ്വരനെ കാണാനാവും !


നാം ഈശ്വരന്‍  ആണെന്ന്  ഉപനിഷത്തുക്കള്‍ പറയുന്നു .പക്ഷെ നമുക്ക് അതിനെ അറിയാന്‍ കഴിയ്യുന്നില്ല .ഈശ്വരന്‍ എന്റെ ഉള്ളിലും ,നിന്നിലും എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു .പക്ഷെ എന്തുകൊണ്ട് ആ ദിവ്യ ചൈതന്യത്തെ നമ്മുക്ക് കാണാന്‍ കഴിയുന്നില്ല .?
 ആത്മ ധര്‍മ്മത്തെ കുറിച്ചുള്ള ഒരു യോഗാ ക്ലാസില്‍ മിടുകനായ ഒരു കുട്ടി ചോദിച്ച സാരവത്തായ ഒരു ചോദ്യമാണിത് .ഒരിക്കലെങ്കിലും ഈ ചോദ്യം ഓരോ മനുഷ്യന്‍റെ മനസിലൂടെയും കടന്നു പോയിട്ടുണ്ടാവാം .

നാം ഈശ്വര സ്വരൂപരാണെന്ന്  ഉപനിഷത്തുക്കള്‍ പറയുന്നു ( അഹം ബ്രഹ്മാസ്മി ,തത്വമസി ,അയം ആത്മാ ബ്രഹ്മ ......).എന്നാല്‍ ഈ ശക്തിയെ അറിയണമെങ്കില്‍ ഋഷി പ്രോക്ത്മായ ആത്മ സാധനകള്‍ അനുഷ്ടിക്കണം. .അവ പ്രാണായാമം ,ജപം ,ധ്യാനം ,പ്രാര്‍ഥന ,സ്വാദ്ധ്യായം ,സത്സംഗം എന്നീ 6 സാധനകള്‍ ആണ് .ഇവ ശാസ്ത്രീയമായി ശിവശക്തി യോഗവിദ്യാ കേന്ദ്രം യോഗാ ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നു .

തയിരില്‍ വെണ്ണ ഉണ്ട് .എന്നാല്‍ അത് ലഭിക്കാനുള്ള മാര്‍ഗം തയിരിനെ കടയുക എന്നതാണ് .കടഞ്ഞിലെങ്കില്‍ വെണ്ണ നമുക്ക് ലഭിക്കില്ല .ഇതുപോലെ നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന്‍ ഉണ്ട് .പക്ഷെ അത് അറിയണമെങ്കില്‍ ,അനുഭവമാകണമെങ്കില്‍ നാം നമ്മെ ആത്മ സാധന ആകുന്ന കടകോല്‍ ഇട്ടുക്കടയണം .
അപ്പോള്‍ തയിരില്‍ നിന്ന് വെണ്ണ ലഭിക്കുനതുപോലെ നമ്മുടെ ഉള്ളിലുള്ള ഈശ്വര ശക്തിയെ നമ്മുക്ക് കാണാനാവും.
 

Thursday, August 02, 2012

യോഗ ജീവിത വിജയത്തിന് !

  ഈശ്വരന്‍ ഉണ്ടോ ഇല്ലയോ ?
ഒരു യോഗ ക്ലാസില്‍ എന്റെ ഒരു വിദ്യാര്‍ഥി ചോദിച്ച ഈ ചോദ്യം പലരും പലപ്പോഴും സ്വയം ചോദിക്കുന്നതും ,ചര്‍ച്ച ചെയ്യുന്നതുമായ ഒരു വലിയ വിഷയമാണ്‌ .ഈശ്വരനെ കാണാന്‍ കഴിയുമോ ? അതിനുള്ള മാര്‍ഗം എന്താണ് ? 

ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന മഹാശക്തി വിശേഷമാണ് .ആ ശക്തിയെ അറിയണമെങ്കില്‍ നാം നമ്മുടെ ഉള്ളിലേക്ക് തിരിയണം .അതിനുള്ള ശാസ്ത്രിയമായ മാര്‍ഗം യോഗ പഠിപ്പിക്കുന്നു. ലളിതമായ ചില യോഗ പരിശീലനങ്ങള്‍ ചെയ്യുക വഴി ഈശ്വര ദര്‍ശനം നമ്മുക്ക് സാധ്യമാകുന്നു .ശിവശക്തി യോഗ വിദ്യാ  കേന്ദ്രം ഇത്തരത്തിലുള്ള യോഗാ  പാഠങ്ങള്‍ ശാസ്ത്രിയമായി പഠിപ്പിക്കുന്നു 

ഒരു ചെറിയ ആല്‍  വിത്തില്‍ നിന്നാണ് അല്‍ മരം ജനിക്കുന്നത് .ആല്‍ വിത്തിനെ നാം വളകൂറുള്ള മണ്ണില്‍ കുത്തി മുളപ്പിച്ചാല്‍, അതിന്  വളവും വെള്ളവും  കൊടുത്തു സംരക്ഷിച്ചാല്‍  അത് വലിയ ഒരു അല്‍ മരമായി വളര്‍ന്നു വികസിക്കുന്നു .ഇതേ സമയം ആ അല്‍ വിത്തിനെ നാം കരിച്ചു കളഞ്ഞാല്‍ ആല്‍  മരമാകാനുള്ള സാധ്യത നശിക്കുന്നു .

ഇതുപോലെ ഈശ്വരന്‍ തന്ന ഈ ജന്മത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ,യോഗ പഠിച്ചാല്‍ ജീവിതത്തിന്റെ ഉദ്ദേശം നമ്മുക്ക് ശരിയായി മനസിലാക്കാന്‍ കഴിയും.യോഗ പഠിക്കാന്‍ മതമോ ജാതിയോ ഒന്നും ഒരു തടസം ആവുന്നില്ല .ആര്‍ക്കും യോഗ പഠിക്കാം .
പൂര്‍ണ വക്തിത്വ വികാസം ,മഹത്തായ ഒരു സമാജ നിര്‍മാണം ,പൂര്‍ണ ജീവിത വിജയം ,എല്ലാ പ്രശ്നങ്ങളുടെയും സമൂല പരിഹാരം എന്നിവ യോഗ പഠനത്തിലൂടെ കൈവരിക്കാന്‍ കഴിയും.

തുടരും ........