Sunday, August 19, 2012

മനസെന്ന മായാജാലം

ഒരു മനുഷ്യന്‍റെ  സുഖവും ദുഖവും അവന്‍റെ  മനസിനെ ആശയിച്ചാണ് നിലകൊള്ളുന്നത് .ജീവിത വിജയവും പരാജയവും മനോനിയന്ത്രനത്തെയും മനശക്തികളുടെ പ്രയോഗത്തെയും ആശ്രയിച്ചിരിക്കുന്നു ...

മനസിനെ  നിയന്ത്രിക്കുന്നത് എങ്ങനെ ???

യോഗാ പഠനം മനോനിയ്ന്ത്രനത്തിനുള്ള ഒരു ശാസ്ത്രീയ മാര്‍ഗമാണ് 

മനോഗുണങ്ങള്‍ ആയ  - സ്നേഹം,സന്തോഷം ,ദയ ,സഹാനുഭൂതി ....ഇവ നേടാനും 

മനശക്തി ആര്‍ജിക്കാനും  - നേതൃശക്തി.ആത്മവിശ്വാസം ,ധൈര്യം ,-എന്നിവ. 
കൂടാതെ മനോ ദൌര്‍ബല്യങ്ങളെ  ഒഴിവാക്കാനും  യോഗ നമ്മെ സഹായിക്കുന്നു 

മനസിന്‍റെ  ഘടകങ്ങളായ ചിന്തകള്‍, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, ഇച്ഛകള്‍,  എന്നിവയെ നിയന്ത്രിക്കാനും ,ഗുണ പരമായി ആ ശക്തികളെ ഉപയോഗിക്കാനും  യോഗ ഒരുവനെ പ്രാപ്തനാക്കുന്നു .

മനോതലങ്ങളെ കണ്ടെത്താനും -ബോധ -ഉപബോധ -അബോധ -അതീത മനസുകള്‍ - യോഗ നമ്മെ  സഹായിക്കുന്നു

ചുരുക്കത്തില്‍ മനസെന്ന ശക്തിയെ കാണാനും നിയന്ത്രിക്കാനും സ്വായത്തമാക്കാനും യോഗ നമ്മെ സഹായിക്കുന്നു 

പ്രാണായാമം ,ധ്യാനം തുടങ്ങിയ മനോനിയന്ത്രണ വിദ്യകളും .അതീന്ത്രിയ ധ്യാന വിദ്യകളും ശിവ ശക്തി യോഗാ കേന്ദ്രം അതിന്‍റെ  യോഗാ ക്ലാസുകളിലൂടെ പഠിപ്പിക്കുന്നു  

താല്പര്യമുള്ളവര്‍ ബന്ധപെടുക-ശിവശക്തി യോഗാ  കേന്ദ്രം -9645775896,9846038360  

 

Saturday, August 18, 2012

ഈശ്വരനെ കാണാനാവും !


നാം ഈശ്വരന്‍  ആണെന്ന്  ഉപനിഷത്തുക്കള്‍ പറയുന്നു .പക്ഷെ നമുക്ക് അതിനെ അറിയാന്‍ കഴിയ്യുന്നില്ല .ഈശ്വരന്‍ എന്റെ ഉള്ളിലും ,നിന്നിലും എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു .പക്ഷെ എന്തുകൊണ്ട് ആ ദിവ്യ ചൈതന്യത്തെ നമ്മുക്ക് കാണാന്‍ കഴിയുന്നില്ല .?
 ആത്മ ധര്‍മ്മത്തെ കുറിച്ചുള്ള ഒരു യോഗാ ക്ലാസില്‍ മിടുകനായ ഒരു കുട്ടി ചോദിച്ച സാരവത്തായ ഒരു ചോദ്യമാണിത് .ഒരിക്കലെങ്കിലും ഈ ചോദ്യം ഓരോ മനുഷ്യന്‍റെ മനസിലൂടെയും കടന്നു പോയിട്ടുണ്ടാവാം .

നാം ഈശ്വര സ്വരൂപരാണെന്ന്  ഉപനിഷത്തുക്കള്‍ പറയുന്നു ( അഹം ബ്രഹ്മാസ്മി ,തത്വമസി ,അയം ആത്മാ ബ്രഹ്മ ......).എന്നാല്‍ ഈ ശക്തിയെ അറിയണമെങ്കില്‍ ഋഷി പ്രോക്ത്മായ ആത്മ സാധനകള്‍ അനുഷ്ടിക്കണം. .അവ പ്രാണായാമം ,ജപം ,ധ്യാനം ,പ്രാര്‍ഥന ,സ്വാദ്ധ്യായം ,സത്സംഗം എന്നീ 6 സാധനകള്‍ ആണ് .ഇവ ശാസ്ത്രീയമായി ശിവശക്തി യോഗവിദ്യാ കേന്ദ്രം യോഗാ ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നു .

തയിരില്‍ വെണ്ണ ഉണ്ട് .എന്നാല്‍ അത് ലഭിക്കാനുള്ള മാര്‍ഗം തയിരിനെ കടയുക എന്നതാണ് .കടഞ്ഞിലെങ്കില്‍ വെണ്ണ നമുക്ക് ലഭിക്കില്ല .ഇതുപോലെ നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന്‍ ഉണ്ട് .പക്ഷെ അത് അറിയണമെങ്കില്‍ ,അനുഭവമാകണമെങ്കില്‍ നാം നമ്മെ ആത്മ സാധന ആകുന്ന കടകോല്‍ ഇട്ടുക്കടയണം .
അപ്പോള്‍ തയിരില്‍ നിന്ന് വെണ്ണ ലഭിക്കുനതുപോലെ നമ്മുടെ ഉള്ളിലുള്ള ഈശ്വര ശക്തിയെ നമ്മുക്ക് കാണാനാവും.
 

Thursday, August 02, 2012

യോഗ ജീവിത വിജയത്തിന് !

  ഈശ്വരന്‍ ഉണ്ടോ ഇല്ലയോ ?
ഒരു യോഗ ക്ലാസില്‍ എന്റെ ഒരു വിദ്യാര്‍ഥി ചോദിച്ച ഈ ചോദ്യം പലരും പലപ്പോഴും സ്വയം ചോദിക്കുന്നതും ,ചര്‍ച്ച ചെയ്യുന്നതുമായ ഒരു വലിയ വിഷയമാണ്‌ .ഈശ്വരനെ കാണാന്‍ കഴിയുമോ ? അതിനുള്ള മാര്‍ഗം എന്താണ് ? 

ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന മഹാശക്തി വിശേഷമാണ് .ആ ശക്തിയെ അറിയണമെങ്കില്‍ നാം നമ്മുടെ ഉള്ളിലേക്ക് തിരിയണം .അതിനുള്ള ശാസ്ത്രിയമായ മാര്‍ഗം യോഗ പഠിപ്പിക്കുന്നു. ലളിതമായ ചില യോഗ പരിശീലനങ്ങള്‍ ചെയ്യുക വഴി ഈശ്വര ദര്‍ശനം നമ്മുക്ക് സാധ്യമാകുന്നു .ശിവശക്തി യോഗ വിദ്യാ  കേന്ദ്രം ഇത്തരത്തിലുള്ള യോഗാ  പാഠങ്ങള്‍ ശാസ്ത്രിയമായി പഠിപ്പിക്കുന്നു 

ഒരു ചെറിയ ആല്‍  വിത്തില്‍ നിന്നാണ് അല്‍ മരം ജനിക്കുന്നത് .ആല്‍ വിത്തിനെ നാം വളകൂറുള്ള മണ്ണില്‍ കുത്തി മുളപ്പിച്ചാല്‍, അതിന്  വളവും വെള്ളവും  കൊടുത്തു സംരക്ഷിച്ചാല്‍  അത് വലിയ ഒരു അല്‍ മരമായി വളര്‍ന്നു വികസിക്കുന്നു .ഇതേ സമയം ആ അല്‍ വിത്തിനെ നാം കരിച്ചു കളഞ്ഞാല്‍ ആല്‍  മരമാകാനുള്ള സാധ്യത നശിക്കുന്നു .

ഇതുപോലെ ഈശ്വരന്‍ തന്ന ഈ ജന്മത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ,യോഗ പഠിച്ചാല്‍ ജീവിതത്തിന്റെ ഉദ്ദേശം നമ്മുക്ക് ശരിയായി മനസിലാക്കാന്‍ കഴിയും.യോഗ പഠിക്കാന്‍ മതമോ ജാതിയോ ഒന്നും ഒരു തടസം ആവുന്നില്ല .ആര്‍ക്കും യോഗ പഠിക്കാം .
പൂര്‍ണ വക്തിത്വ വികാസം ,മഹത്തായ ഒരു സമാജ നിര്‍മാണം ,പൂര്‍ണ ജീവിത വിജയം ,എല്ലാ പ്രശ്നങ്ങളുടെയും സമൂല പരിഹാരം എന്നിവ യോഗ പഠനത്തിലൂടെ കൈവരിക്കാന്‍ കഴിയും.

തുടരും ........